എൻജിനിയറിങ്‌-ഫാർമസി: ട്രയൽ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

ചൊവ്വാഴ്‌ച രാവിലെ 10 വരെ ഓപ്ഷനുകൾ സമർപ്പിക്കുകയും നൽകിയ ഓപ്ഷനുകൾ ക്രമീകരിക്കുകയും ചെയ്യാം.
എൻജിനിയറിങ്‌-ഫാർമസി: ട്രയൽ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: 2020-21 അധ്യയന വർഷത്തെ കേരള എൻജിനിയറിങ്‌, ഫാർമസി കോഴ്സുകളിലേക്കുള്ള കേന്ദ്രീകൃത അലോട്ടുമെന്റ് പ്രക്രിയയുടെ ഭാഗമായുള്ള ട്രയൽ അലോട്ട്‌മെന്റ് പ്രവേശന പരീക്ഷാ കമീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഈ അലോട്ടുമെന്റ് യഥാർഥ പ്രവേശനം ഉറപ്പുവരുത്തുന്നില്ല.

ഒരു വിദ്യാർഥിക്ക് പ്രവേശനം ലഭിക്കാനുള്ള കോഴ്സ്,‌ കോളേജ് സാധ്യതമാത്രമാണ് ട്രയൽ അലോട്ട്‌മെന്റ് സൂചിപ്പിക്കുന്നത്. ചൊവ്വാഴ്‌ച രാവിലെ 10 വരെ ഓപ്ഷനുകൾ സമർപ്പിക്കുകയും നൽകിയ ഓപ്ഷനുകൾ ക്രമീകരിക്കുകയും ചെയ്യാം.

ഒന്നാംഘട്ട അലോട്ടുമെന്റിൽ ഉൾപ്പെടുത്തിയിട്ടുള്ള കോഴ്സ്- കോളേജ് കോമ്പിനേഷനുകളിലേക്ക്‌ പിന്നീട് ഒരു ഘട്ടത്തിലും ഓപ്ഷനുകൾ നൽകാൻ അവസരമുണ്ടാകില്ല. ഹെൽപ് ലൈൻ നമ്പർ: 0471 - 2525300.

Related Stories

Anweshanam അന്വേഷണം
www.anweshanam.com