ഒന്നാം വർഷ ബിരുദ ക്ലാസ്സുകൾ നവംബർ ഒന്നിന് തുടങ്ങും

യുജിസി അക്കാദമിക് കലണ്ടർ പുറത്തിറങ്ങി.
ഒന്നാം വർഷ ബിരുദ ക്ലാസ്സുകൾ നവംബർ ഒന്നിന് തുടങ്ങും

ന്യൂ ഡല്‍ഹി: ഒന്നാംവര്‍ഷ ബിരുദക്ലാസുകള്‍ നവംബര്‍ ഒന്നുമുതല്‍ ആരംഭിക്കാന്‍ സര്‍വകലാശാലകള്‍ക്ക് യുജിസി നിര്‍ദ്ദേശം നല്‍കി. നവംബര്‍ 30ന് ശേഷം പുതിയ പ്രവേശനങ്ങള്‍ നടത്തരുതെന്നും യുജിസിയുടെ പുതിയ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.

കോവിഡിന്റെ പശ്ചാത്തലത്തില്‍ ഈ കാലയളവില്‍ കോളേജ് മാറി പോവുകയോ കോളേജ് അഡ്മിഷന്‍ വേണ്ടായെന്ന് വെക്കുകയും ചെയ്തിട്ടുള്ള എല്ലാവരുടേയും ഫീസ് മടക്കി ല്‍കണമെന്നുള്ള കര്‍ശന നിര്‍ദ്ദേശവും യുജിസി പുറപ്പെടുവിച്ചിട്ടുണ്ട്‌.

സെപ്തംബര്‍ ഒന്നു മുതല്‍ ബിരുദക്ലാസുകള്‍ തുടങ്ങാനായിരുന്നു യുജിസിയുടെ ആദ്യത്തെ മാര്‍ഗനിര്‍ദ്ദേശത്തില്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഇത് നവംബര്‍ ഒന്നിലേക്ക് മാറ്റിയിരിക്കുകയാണ്.

Related Stories

Anweshanam
www.anweshanam.com