കോവിഡ് വ്യാപനം; എംജി സർവകലാശാല അടച്ചു

മെയ് 9 വരെയാണ് നിലവിൽ സർവകലാശാല അടച്ചിട്ടിരിക്കുന്നത്
കോവിഡ് വ്യാപനം; എംജി സർവകലാശാല അടച്ചു

കോട്ടയം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്‍റെ പശ്ചാത്തലത്തിൽ മഹാത്മാഗാന്ധി സർവകലാശാല അടച്ചു. മെയ് 9 വരെയാണ് നിലവിൽ സർവകലാശാല അടച്ചിട്ടിരിക്കുന്നത്.

ഫ്രണ്ട് ഓഫീസ് ഉൾപ്പെടെ പൂർണമായാണ് അടച്ചിടുക. ഓൺലൈൻ സേവനങ്ങൾ മാത്രമേ ഇക്കാലയളവിൽ ലഭ്യമാവുകയുള്ളൂ. ഓൺലൈനായി ലഭ്യമാകാത്ത സേവനങ്ങൾക്കുള്ള അപേക്ഷകൾ ഇ-മെയിൽ ചെയ്യാവുന്നതാണ്.

ഭരണവിഭാഗം: generaltapaladmn@mgu.ac.in, പരീക്ഷ വിഭാഗം: tapal1@mgu.ac.in

No stories found.
Anweshanam അന്വേഷണം
www.anweshanam.com