കോളജ്- സ്കൂൾ വിദ്യാർഥികൾക്കായി സിവിൽ സർവീസ് അക്കാദമി കോഴ്‌സുകൾ

കോവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈനായുള്ള ക്ലാസ് നവംബർ ഒന്നിനു തുടങ്ങും.
കോളജ്- സ്കൂൾ വിദ്യാർഥികൾക്കായി സിവിൽ സർവീസ് അക്കാദമി കോഴ്‌സുകൾ

തിരുവനന്തപുരം: കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി കോളജ് വിദ്യാർഥികൾക്കായി സിവിൽ സർവീസ് പ്രിലിംസ് കം മെയിൻസ് കോഴ്‌സും ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി ടാലന്റ് ഡവലപ്‌മെന്റ്/ സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്‌സുകളും ആരംഭിക്കുന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈനായുള്ള ക്ലാസ് നവംബർ ഒന്നിനു തുടങ്ങും.

അക്കാദമിയുടെ തിരുവനന്തപുരം, കൊല്ലം, മൂവാറ്റുപുഴ, പാലക്കാട്, പൊന്നാനി, കോഴിക്കോട്, കല്യാശ്ശേരി ഉപകേന്ദ്രങ്ങളിലാണ് കോളജ് വിദ്യാർഥികൾക്കുള്ള ത്രിവത്സര പരിശീലനം. പൊതു അവധി ദിവസമൊഴികെയുള്ള എല്ലാ ഞായറാഴ്ചകളിലും രണ്ടാം ശനിയാഴ്ചകളിലും രാവിലെ 9 മുതൽ വൈകിട്ടു 4 വരെയാണ് ക്ലാസ്. ഒന്നാം വർഷം 13,900 രൂപയും രണ്ടും മൂന്നും വർഷങ്ങളിൽ 17,850 രൂപയുമാണ് ഫീസ്.

തിരുവനന്തപുരം മണ്ണന്തല അംബേദ്കർ ഭവനിലെ സിവിൽ സർവീസ് അക്കാദമിയിലും കാഞ്ഞങ്ങാട്, കല്യാശ്ശേരി, കോഴിക്കോട്, പാലക്കാട്, പൊന്നാനി, ആളൂർ, മൂവാറ്റുപുഴ, ചെങ്ങന്നൂർ, കോന്നി, കൊല്ലം ഉപകേന്ദ്രങ്ങളിലും ഫെബ്രുവരി 15 വരെയാണ് ഹൈസ്‌കൂൾ വിദ്യാർഥികൾക്കുള്ള ടാലന്റ് ഡവലപ്‌മെന്റ് കോഴ്‌സും ഹയർ സെക്കൻഡറി വിദ്യാർഥികൾക്കുള്ള ഫൗണ്ടേഷൻ കോഴ്‌സും നടത്തുന്നത്. ടാലന്റ് ഡവലപ്‌മെന്റ് കോഴ്‌സിന് 3570 രൂപയും ഫൗണ്ടേഷൻ കോഴ്‌സിനു 5,950 രൂപയുമാണ് ഫീസ്.

അപേക്ഷാഫോം www.ccek.org, www.kscsa.org എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും. പൂരിപ്പിച്ച് 31 വരെ അതതു സെന്ററിൽ നേരിട്ടു നൽകാം. ഫീസ് ഇന്നു മുതൽ 31 വരെ ഓൺലൈനായി അടയ്ക്കാം. കൂടുതൽ വിവരങ്ങൾക്ക്: തിരുവനന്തപുരം - 0471 2313065, 82810 98864 (വിവിധ ഉപകേന്ദ്രങ്ങളുടെ ഫോൺ നമ്പരുകൾ www.kscsa.org സൈറ്റിലുണ്ട്).

Related Stories

Anweshanam
www.anweshanam.com