സിബിഎസ്ഇ 12-ാം ക്ലാസ് ഫലം പ്രഖ്യാപിച്ചു

cbseresults.nic.in എന്ന വെബ്‌സൈറ്റിൽ ഫലം അറിയാം
സിബിഎസ്ഇ 12-ാം ക്ലാസ് ഫലം പ്രഖ്യാപിച്ചു

ന്യൂഡൽഹി: സിബിഎസ്ഇ 12-ാം ക്ലാസ് ഫലം പ്രഖ്യാപിച്ചു. cbseresults.nic.in എന്ന വെബ്‌സൈറ്റിൽ ഫലം അറിയാം. സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തത് 12,06,893 കുട്ടികളാണ്. ഇതിൽ 5,22,819 പേർ പെൺകുട്ടികളാണ്. 6,84,068 പേർ ആൺകുട്ടികളാണ്.

കഴിഞ്ഞ വർഷങ്ങളിലേത് പോലെ തന്നെ ആർട്ട്‌സ്, കൊമേഴ്‌സ്, സയൻസ് വിഭാഗങ്ങളിലെ ഫലം ഒരേ ദിവസം തന്നെയാണ് പുറത്തുവിട്ടിരിക്കുന്നത്. ഫെബ്രുവരി 27ന് ഇംഗ്ലീഷ് പരീക്ഷയോടെയാണ് പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ ആരംഭിച്ചത്. എന്നാൽ കൊവിഡ് മഹാമാരിയെ തുടർന്ന് പരീക്ഷകൾ ജൂലൈ 1 ലേക്ക് മാറ്റിവയ്ക്കുകയായിരുന്നു.

എന്നാൽ കൊവിഡ് രോഗവ്യാപനം രൂക്ഷമായതോടെ പരീക്ഷകൾ റദ്ദാക്കി. എന്നാൽ ജൂൺ 25ന് പരീക്ഷ എഴുതാൻ താത്പര്യപ്പെടുന്ന വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാൻ അവസരമുണ്ടാക്കുമെന്ന് സിബിഎസ്ഇ സുപ്രിംകോടതിയിൽ അറിയിച്ചു. എഴുതാൻ സാധിക്കാത്തവർക്ക് ഇന്റേണൽ അസസ്‌മെന്റ് വഴി മാർക്ക് ഇടുമെന്നും അറിയിച്ചു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com