വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സി​ല​ബ​സ് 30 ശ​ത​മാ​നം വെ​ട്ടി​ക്കു​റ​ച്ച്‌ സി​ബി​എ​സ്‌ഇ
Education

വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സി​ല​ബ​സ് 30 ശ​ത​മാ​നം വെ​ട്ടി​ക്കു​റ​ച്ച്‌ സി​ബി​എ​സ്‌ഇ

സി​ല​ബ​സ് കു​റ​വ് വ​രു​ത്തു​ന്ന കാ​ര്യ​ത്തി​ല്‍ വി​ദ​ഗ്ധ​രി​ല്‍ നി​ന്നും എ​ന്‍​സി​ആ​ര്‍​ടി​സി അ​ട​ക്ക​മു​ള്ള​വ​രു​മാ​യും സി​ബി​എ​സ്‌ഇ കൂ​ടി​യാ​ലോ​ച​ന​ക​ള്‍ ന​ട​ത്തി​യി​രു​ന്നു

By News Desk

Published on :

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് വ്യാ​പ​നം തു​ട​രു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഒ​ന്‍​പ​ത് മു​ത​ല്‍ 12-ാം ക്ലാ​സ് വ​രെ​യു​ള്ള വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സി​ല​ബ​സ് 30 ശ​ത​മാ​നം സി​ബി​എ​സ്‌ഇ വെ​ട്ടി​ക്കു​റ​ച്ചു. കേ​ന്ദ്ര മാ​ന​വ​വി​ഭ​വ​ശേ​ഷി മ​ന്ത്രി ര​മേ​ശ് പൊ​ഖ്രി​യാ​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സ്കൂളുകള്‍ കഴിഞ്ഞ നാല് മാസമായി അടഞ്ഞുകിടക്കുകയാണ്. ഈ സാഹചര്യത്തിലാണ് സിബിഎസ്‌ഇ സ്കൂള്‍ സിലബസ് കാര്യമായി പരിഷ്കരിക്കാന്‍ ഒരുങ്ങുന്നത്. പഠനഭാരവും, പഠിപ്പിക്കാന്‍ അധ്യാപകരുടെ മേല്‍ വരുന്ന ഭാരവും കുറയ്ക്കാനാണ് തീരുമാനമെന്ന് രമേശ് പൊക്രിയാല്‍ വ്യക്തമാക്കി.

സി​ല​ബ​സ് കു​റ​വ് വ​രു​ത്തു​ന്ന കാ​ര്യ​ത്തി​ല്‍ വി​ദ​ഗ്ധ​രി​ല്‍ നി​ന്നും എ​ന്‍​സി​ആ​ര്‍​ടി​സി അ​ട​ക്ക​മു​ള്ള​വ​രു​മാ​യും സി​ബി​എ​സ്‌ഇ കൂ​ടി​യാ​ലോ​ച​ന​ക​ള്‍ ന​ട​ത്തി​യി​രു​ന്നു. 1500ല്‍ ​അ​ധി​കം നി​ര്‍​ദേ​ശ​ങ്ങ​ളാ​ണ് ഇ​ക്കാ​ര്യ​ത്തി​ല്‍ ല​ഭി​ച്ച​ത്. മി​ക​ച്ച പ്ര​തി​ക​ര​ണ​ത്തി​നു എ​ല്ലാ​വ​രോ​ടും ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യും മ​ന്ത്രി ട്വീറ്റ് ചെയ്തു.

മാര്‍ച്ച്‌ 16 മുതല്‍ രാജ്യത്തെ എല്ലാ സര്‍വകലാശാലകളും സ്കൂളുകളും അടഞ്ഞുകിടക്കുകയാണ്. കോവിഡ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായിരുന്നു ഈ നടപടി. പിന്നീട് മാര്‍ച്ച്‌ 24-ന് രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. മൂന്ന് തവണ ഇത് നീട്ടുകയും പിന്നീട് അണ്‍ലോക്ക് പ്രക്രിയ ആരംഭിക്കുകയും ചെയ്തെങ്കിലും സ്കൂളുകളും കോളേജുകളും അടഞ്ഞുതന്നെ കിടക്കുകയാണ്. ഈ സാഹചര്യത്തില്‍ ബാക്കി വന്ന പരീക്ഷകള്‍ സിബിഎസ്‌ഇ റദ്ദാക്കിയിരുന്നു.

Anweshanam
www.anweshanam.com