സിബിഎസ്ഇ ബോർഡ് പരീക്ഷാ തീയ്യതി ഈ മാസം 31 ന് പ്രഖ്യാപിക്കും

സിബിഎസ്ഇ ബോർഡ് പരീക്ഷാ തീയ്യതി ഈ മാസം 31 ന് പ്രഖ്യാപിക്കും

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ്​ പൊക്രിയാലാണ് ഇക്കാര്യം അറിയിച്ചത്

ന്യൂഡല്‍ഹി: സിബിഎസ്ഇ ബോർഡ് പരീക്ഷകളുടെ തീയ്യതി ഈ മാസം 31 ന് പ്രഖ്യാപിക്കും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ്​ പൊക്രിയാലാണ് ഇക്കാര്യം അറിയിച്ചത്. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ പരീക്ഷ ഉണ്ടാകില്ലെന്ന് മന്ത്രി നേരത്തെ അറിയിച്ചിരുന്നു.

ബോര്‍ഡ് പരീക്ഷകള്‍ പിന്നീടേ നടത്തൂവെന്നും കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷം പരീക്ഷാ തീയതി നിശ്ചയിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com