സിബിഎസ്‌ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷ: പരീക്ഷാകേന്ദ്രം മാറ്റാന്‍ അവസരം

കോവിഡ്-19 രോഗവ്യാപന ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് സി.ബി.എസ്.ഇ തീരുമാനം
സിബിഎസ്‌ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷ: പരീക്ഷാകേന്ദ്രം മാറ്റാന്‍ അവസരം

ന്യൂഡൽഹി: പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ ബോർഡ് പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തിട്ടുള്ള വിദ്യാർഥികൾക്ക് പരീക്ഷാകേന്ദ്രം മാറ്റാൻ അവസരമൊരുക്കി സി.ബി.എസ്.ഇ. കോവിഡ്-19 രോഗവ്യാപന ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് സി.ബി.എസ്.ഇ തീരുമാനം.

ഇതിനായി, ഏത് സ്കൂളിലാണോ പരീക്ഷയെഴുതാൻ രജിസ്റ്റർ ചെയ്തിട്ടുള്ളത് അവിടെ പരീക്ഷാകേന്ദ്രം മാറ്റുന്നത് സംബന്ധിച്ച അപേക്ഷ മാർച്ച് 25-നകം സമർപ്പിക്കണം. ഏത് സ്കൂളിലേക്കാണോ പരീക്ഷാകേന്ദ്രം മാറ്റാനാഗ്രഹിക്കുന്നത് അവിടെയും ഇക്കാര്യം അറിയിക്കണം.

പ്രാക്ടിക്കല്‍ പരീക്ഷയ്ക്കും തിയറി പരീക്ഷയ്ക്കും വെവ്വേറെ കേന്ദ്രങ്ങള്‍ അനുവദിക്കില്ല. വിദ്യാര്‍ത്ഥികളില്‍ നിന്ന് ലഭിച്ച അപേക്ഷകള്‍ മാര്‍ച്ച്‌ 31 നകം സിബിഎസ്‌ഇ വെബ്‌സൈറ്റ് പ്രസിദ്ധീകരിക്കും.

No stories found.
Anweshanam അന്വേഷണം
www.anweshanam.com