പ്ലസ് വൺ സയൻസ് ബാച്ചിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ ചാലക്കുടി നായരങ്ങാടിയിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്‌കൂളിലേക്ക് പ്ലസ് വൺ സയൻസ് ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കുറയാത്ത പട്ടികവർഗ്ഗ, പട്ടികജാതി, ജനറൽ വിഭാഗത്തിൽപ്പെട്ട പെൺകുട്ടികൾക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോംwww.mrschalakudy.blogspot.comഎന്ന വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാമെന്ന് സീനിയർ സൂപ്രണ്ട് അറിയിച്ചു. അപേക്ഷകൾ അയയ്‌ക്കേ വിലാസം സീനിയർ സൂപ്രണ്ട്, എം ആർ എസ്, ചാലക്കുടി, കോടശ്ശേരി പി ഓ, ചാലക്കുടി, തൃശ്ശൂർ ജില്ല-680721 അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 5. ഫോൺ 0480 2960400.

Related Stories

Anweshanam
www.anweshanam.com