ഐഎസ്ആര്‍ഒയില്‍ 55 ഒഴിവുകള്‍; ഒക്ടോബര്‍ 15 വരെ അപേക്ഷിക്കാം

രണ്ട് ലക്ഷത്തിന് മുകളിലായിരിക്കും ശമ്പളം ലഭിക്കുക.
ഐഎസ്ആര്‍ഒയില്‍ 55 ഒഴിവുകള്‍; ഒക്ടോബര്‍ 15 വരെ അപേക്ഷിക്കാം

ന്യൂഡെല്‍ഹി: ഇന്ത്യന്‍ സ്പേസ് റിസേര്‍ച്ച് ഓര്‍ഗനൈസേഷനില്‍ (ഐഎസ്ആര്‍ഒ) 55 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എഞ്ചിനീയര്‍, സയന്റിസ്റ്റ്, ടെക്നിക്കല്‍ അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഒക്ടോബര്‍ 15ന് വൈകിട്ട് അഞ്ച് മണിവരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

തെരഞ്ഞെടുക്കുന്നവരെ അഹമദാബാദിലെ സ്പേസ് ആപ്ലിക്കേഷന്‍ സെന്ററിലായിരിക്കും നിയമിക്കുക. രണ്ട് ലക്ഷത്തിന് മുകളിലായിരിക്കും ശമ്പളം ലഭിക്കുക. അപേക്ഷ സമര്‍പ്പിക്കാന്‍ സ്പേസ് ആപ്ലിക്കേഷന്‍ സെന്ററിന്റെ ഔദ്യോഗിക വെബ്സൈറ്റായ sac.gov.in സന്ദര്‍ശിക്കുക. ഹോം പേജില്‍ Recruitment എന്ന സെക്ഷന്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് പുതിയ ഒരു പേജ് തുറക്കപ്പെടും. Apply omline ക്ലിക്ക് ചെയ്ത് ആപ്ലിക്കേഷന്‍ ഫോം പൂരിപ്പിക്കുക. Submit ക്ലിക്ക് ചെയ്തതിന് ശേഷം നിങ്ങള്‍ക്ക് ലഭിക്കുന്ന ആപ്ലിക്കേഷന്‍ നമ്പര്‍ ഓര്‍ത്തു വയ്ക്കുക.

Related Stories

Anweshanam
www.anweshanam.com