സംസ്ഥാനത്തെ എ​സ്‌എ​സ്‌എ​ല്‍​സി പ​രീ​ക്ഷാ​ഫ​ലം ജൂണ്‍ 30 ന്; ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി ജൂലൈ 10 ന്
Education

സംസ്ഥാനത്തെ എ​സ്‌എ​സ്‌എ​ല്‍​സി പ​രീ​ക്ഷാ​ഫ​ലം ജൂണ്‍ 30 ന്; ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി ജൂലൈ 10 ന്

ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണു​ക​ള്‍ ഒ​ഴി​കെ കേ​ന്ദ്ര​ങ്ങ​ളി​ല്‍ എ​സ്‌എ​സ്‌എ​ല്‍​സി മൂ​ല്യ​നി​ര്‍​ണ​യം പൂ​ര്‍​ത്തി​യാ​യി​ട്ടു​ണ്ട്

News Desk

News Desk

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം ജൂണ്‍ 30 ന് പ്രഖ്യാപിക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചതാണ് ഇക്കാര്യം. മ​ന്ത്രി സി.​ര​വീ​ന്ദ്ര​നാ​ഥി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​ണ് ചൊ​വ്വാ​ഴ്ച ഫ​ലം പ്ര​ഖ്യാ​പി​ക്കാ​ന്‍ തീ​രു​മാ​ന​മാ​യ​ത്.

എസ്എസ്എല്‍സി, ടിഎച്ച്എല്‍സി, എസ്എസ്എല്‍സി (എച്ച്.ഐ), ടിഎച്ച്എസ്എല്‍സി (എച്ച്‌ഐ), എഎച്ച്എസ്എല്‍സി പരീക്ഷകളുടെ ഫലമാണ് ജൂണ്‍ 30 ന് പ്രഖ്യാപിക്കുന്നത്.

ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ ഫലം ജൂലായ് പത്തിനകം പ്രഖ്യാപിക്കും.

ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണു​ക​ള്‍ ഒ​ഴി​കെ കേ​ന്ദ്ര​ങ്ങ​ളി​ല്‍ എ​സ്‌എ​സ്‌എ​ല്‍​സി മൂ​ല്യ​നി​ര്‍​ണ​യം പൂ​ര്‍​ത്തി​യാ​യി​ട്ടു​ണ്ട്. പൂ​ര്‍​ത്തി​യാ​യ സ്ഥ​ല​ങ്ങ​ളി​ല്‍ ടാ​ബു​ലേ​ഷ​ന്‍ ജോ​ലി​ക​ള്‍ ആ​രം​ഭി​ച്ചു. ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി മൂ​ല്യ​നി​ര്‍​ണ​യ​വും അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്.

കൊവിഡിനെ തുടർന്ന് രണ്ട് ഘട്ടങ്ങളിലായാണ് പരീക്ഷ നടത്തിയത്. ജൂലൈയിൽ തന്നെ പ്ലസ് വൺ, ബിരുദ പ്രവേശന നടപടികൾ തുടങ്ങാനാണ് സർക്കാരിന്റെ ശ്രമം.

Anweshanam
www.anweshanam.com