വയനാട്ടിൽ കുഴൽപ്പണവുമായി രണ്ട് പേർ പിടിയിൽ
Crime

വയനാട്ടിൽ കുഴൽപ്പണവുമായി രണ്ട് പേർ പിടിയിൽ

ലോറിയില്‍ കാബിനോട് ചേര്‍ന്നുള്ള രഹസ്യ അറയിലാണ് പണംവച്ചിരുന്നത്

By News Desk

Published on :

കല്‍പ്പറ്റ: വയനാട്ടില്‍ ലോറിയില്‍ കടത്തിയ 60 ലക്ഷം കുഴൽപ്പണം രണ്ടുപേര്‍ അറസ്റ്റിലായി. ലോറി ഡ്രൈവര്‍ ഇരുളം വാളവയല്‍ പയ്യാനിക്കല്‍ രാജന്‍, സഹായിയായ സുല്‍ത്താന്‍ ബത്തേരി കുപ്പാടി പള്ളിപ്പറമ്പില്‍ ചന്ദ്രന്‍ എന്നിവരാണ് പിടിയിലായത്. മീനങ്ങാടിയിലാണ് രേഖകളില്ലാതെ ലോറിയില്‍ കടത്തിയ കുഴല്‍പണം പിടികൂടിയത്.

രഹസ്യവിവരത്തെ തുടര്‍ന്ന് മീനങ്ങാടി സിഐ അബ്ദുല്‍ ഷെരീഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ലോറിയില്‍ അടിവാരത്തേക്ക് കടത്തുകയായിരുന്ന 60 ലക്ഷം രൂപയുടെ കുഴല്‍പണം പിടികൂടിയത്. ലോറിയില്‍ കാബിനോട് ചേര്‍ന്നുള്ള രഹസ്യ അറയിലാണ് പണംവച്ചിരുന്നത്.

മൈസൂരുവില്‍നിന്നും കൊച്ചിയിലേക്ക് പേപ്പര്‍ ലോഡുമായി പോവുന്ന ലോറി അടിവാരത്തെത്തിയാല്‍ തുക കൈമാറ്റം ചെയ്യാനായിരുന്നു പിടിയിലായ രാജനും ചന്ദ്രനും കിട്ടിയ നിര്‍ദേശമെന്ന് സിഐ കെ കെ അബ്ദുല്‍ ഷെരീഫ് പറഞ്ഞതായി 'തേജസ്' റിപ്പോർട്ട് ചെയ്യുന്നു.

Anweshanam
www.anweshanam.com