ലോക്ക്ഡൗണ്‍ കാലത്ത് കോഴിക്കോട് പിടികൂടിയത് 19,258 ലിറ്റര്‍ വാഷ്
Crime

ലോക്ക്ഡൗണ്‍ കാലത്ത് കോഴിക്കോട് പിടികൂടിയത് 19,258 ലിറ്റര്‍ വാഷ്

മാര്‍ച്ച്‌ 24 മുതല്‍ മെയ് 30 വരെയുള്ള കാലയളവിലെ കണക്കാണിത്

Harishma Vatakkinakath

Harishma Vatakkinakath

കൊറോണ രോഗവ്യാപനം ചെറുക്കാനായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ കാലയളവില്‍ ജില്ലയില്‍ പിടിച്ചെടുത്തത് 19,258 ലിറ്റര്‍ വാഷ്. മാര്‍ച്ച്‌ 24 മുതല്‍ മെയ് 30 വരെയുള്ള കാലയളവിലാണ് ഇത്രയും വാഷ് പിടികൂടിയത്.

161.4 ലിറ്റര്‍ അറാക്കും 60.5 ലിറ്റര്‍ ഐഎംഎഫ്‌എല്ലും പിടികൂടിയതായി ജില്ലാ എക്സ്സൈസ് വകുപ്പ് അധികൃതര്‍ പറഞ്ഞു. 176 കേസുകളാണ് ഇക്കാലയളവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നും ഇതില്‍ 29 പ്രതികളെ പിടികൂടിയതായും അധികൃതര്‍ പറഞ്ഞു. വ്യാജവാറ്റിനെതിരെ എക്സൈസ് വകുപ്പ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Anweshanam
www.anweshanam.com