ജോലി ലഭിക്കാനായി മകന്‍ അച്ഛനെ കഴുത്തറത്തുകൊന്നു

സെന്‍ട്രല്‍ വര്‍ക്ക് ഷോപ്പിലെ മുതിര്‍ന്ന സെക്യൂരിറ്റി ഉദ്യോഗസ്ഥനായിരുന്നു കൃഷ്ണ റാം.
ജോലി ലഭിക്കാനായി മകന്‍ അച്ഛനെ കഴുത്തറത്തുകൊന്നു

റാഞ്ചി : ജോലി ലഭിക്കാനായി മകന്‍ അച്ഛനെ കഴുത്തറത്തു കൊന്നു. കൃഷ്ണ റാമിനെയാണ് മുപ്പത്തഞ്ചുകാരനായ മകന്‍ കൊലപ്പെടുത്തിയത്. ബര്‍ക്കാക്കനയിലാണ് സംഭവം നടന്നത്.

അച്ഛന്റെ ജോലി ലഭിക്കാന്‍ വേണ്ടിയാണ് തൊഴില്‍ രഹിതനായ മകന്‍ അച്ഛനെ ക്രൂരമായി കൊലപ്പെടുത്തിയത്. മകനെ പൊലീസ് അറസ്റ്റ് ചെയ്തു. സെന്‍ട്രല്‍ വര്‍ക്ക് ഷോപ്പിലെ മുതിര്‍ന്ന സെക്യൂരിറ്റി ഉദ്യോഗസ്ഥനായിരുന്നു കൃഷ്ണ റാം. സെന്‍ട്രല്‍ കോള്‍ ഫീല്‍ഡ്സ് നിയമപ്രകാരം ജീവനക്കാര്‍ സേവന കാലാവധിക്കിടെ മരണപ്പെട്ടാല്‍ അടുത്ത ബന്ധുവിന് ജോലി ലഭിക്കും.

പ്രതി കുറ്റസമ്മതം നടത്തിയതായി പോലീസ് അറിയിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും മരിച്ചയാളുടെ മൊബൈല്‍ ഫോണും സംഭവസ്ഥലത്തുനിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

Related Stories

Anweshanam
www.anweshanam.com