ഭാര്യയെ വെട്ടി കൊന്ന ശേഷം വയോധികൻ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തു

ഓമനയെയും മക്കളെയും ആശുപത്രിയിൽ കൊണ്ട് പോയപ്പോഴാണ് രാജൻ ആത്മഹത്യ ചെയ്തത് .
ഭാര്യയെ വെട്ടി കൊന്ന  ശേഷം വയോധികൻ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തു

തൃശൂർ : ഭാര്യയെ വെട്ടി കൊന്ന ശേഷം വയോധികൻ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തു .തൃശൂർ ഒല്ലൂരിലാണ് സംഭവം .അഞ്ചേരി മുളപ്പിള്ളി വീട്ടിൽ രാജനും ഭാര്യ ഓമനയുമാണ് മരിച്ചത് .

പുലർച്ചെ മൂന്ന് മണിയോടെ ആയിരുന്നു സംഭവം .കുടുംബപ്രശ്നമാണ് സംഭവത്തിനു പിന്നിലെ കാര്യം .ഉറങ്ങിക്കിടന്ന ഓമനയെ വെട്ടുകത്തി കൊണ്ട് പരിക്കേൽപ്പിക്കുക ആയിരുന്നു .

നിലവിളി കേട്ട് ഓടിയെത്തിയ മക്കൾക്കും പരിക്കേറ്റു .സമീപവാസികൾ ചേർന്ന് ഓമനയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു .ഓമനയെയും മക്കളെയും ആശുപത്രിയിൽ കൊണ്ട് പോയപ്പോഴാണ് രാജൻ ആത്മഹത്യ ചെയ്തത് .

No stories found.
Anweshanam അന്വേഷണം
www.anweshanam.com