യുവതിയുടെ നഗ്നചിത്രം പ്രചരിപ്പിച്ചു; സീരിയല്‍ നടനടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ദന്ത വിഭാഗം ഡോക്ടര്‍ സുബു, സീരിയല്‍ നടന്‍ ജാസ്മീര്‍ ഖാന്‍, വ്യാജ സിം കാര്‍ഡ് എടുത്ത് നല്‍കിയ നെടുമങ്ങാട് സ്വദേശി ശ്രീജിത്ത് എന്നിവരാണ് അറസ്റ്റില്‍ ആയത്
യുവതിയുടെ നഗ്നചിത്രം പ്രചരിപ്പിച്ചു; സീരിയല്‍ നടനടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം : യുവതിയുടെ നഗ്നചിത്രം എടുത്ത് പ്രചരിപ്പിച്ചു എന്ന കേസില്‍ നടന്‍ അടക്കം മൂന്ന് പേര്‍ അറസ്റ്റില്‍. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ദന്ത വിഭാഗം ഡോക്ടര്‍ സുബു, സീരിയല്‍ നടന്‍ ജാസ്മീര്‍ ഖാന്‍, വ്യാജ സിം കാര്‍ഡ് എടുത്ത് നല്‍കിയ നെടുമങ്ങാട് സ്വദേശി ശ്രീജിത്ത് എന്നിവരാണ് അറസ്റ്റില്‍ ആയത്.

കഴിഞ്ഞ മാസമാണ് വര്‍ക്കല സ്വദേശിനിയുടെ ഭര്‍ത്താവിന്റെയും ബന്ധുക്കളുടെ ഫോണുകളിലേക്ക് യുവതിയുടെ മോര്‍ഫ് ചെയ്ത നഗ്‌ന ചിത്രങ്ങള്‍ എത്തിയത്. പിന്നീട് യുവതിക്ക് മറ്റു ബന്ധങ്ങള്‍ ഉണ്ടെന്ന തരത്തിലുള്ള കത്തുകളും വന്നു തുടങ്ങി. ഇതോടെയാണ് യുവതി പരാതിയുമായി പോലീസിനെ സമീപിച്ചത്.

യുവതിയുടെ ബന്ധുകൂടിയായ മെഡിക്കല്‍ കോളജിലെ ദന്തഡോക്ടര്‍ സുബു, സീരിയല്‍ നടനായ ജാസ്മീര്‍ ഖാന്‍, ഇവര്‍ക്ക് വ്യാജ സിം നല്‍കിയ ശ്രീജിത് എന്നിവരാണ് പൊലീസ് പിടിയിലായത്. യുവതിയുടെ ദാമ്പത്യ ജീവിതം തകര്‍ക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

അതേസമയം ജാസ്മീര്‍ ഖാനെതിരെ ഗുരുതര ആരോപണവുമായി അയാളുടെ ഭാര്യയും രംഗത്തെത്തിയിട്ടുണ്ട്. ആള്‍മാറാട്ടം, ഐ ടി ആക്റ്റ് തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന കാര്യത്തിലും പോലീസ് അന്വേഷണം നടത്തി വരികയാണ്.

Related Stories

Anweshanam
www.anweshanam.com