ഓട്ടോറിക്ഷയിൽ ക​ട​ത്തി​യ 63 കിലോ കഞ്ചാവ് പിടികൂടി; മൂന്നുപേർ അറസ്റ്റിൽ

മൂന്ന് ചാക്കുകളിലായി പ്രത്യേകമായി പാക്ക് ചെയ്ത 31 കവറുകളിലായിരുന്നു കഞ്ചാവ്

ഓട്ടോറിക്ഷയിൽ ക​ട​ത്തി​യ 63 കിലോ കഞ്ചാവ് പിടികൂടി; മൂന്നുപേർ അറസ്റ്റിൽ

വാ​ള​യാ​ര്‍: ത​മി​ഴ്നാ​ട്ടി​ല്‍​നി​ന്നും ഓ​ട്ടോ​റി​ക്ഷ​യി​ല്‍ ക​ട​ത്തി​യ അ​റു​പ​ത്തി​മൂ​ന്നു കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി മൂ​ന്നു​പേ​രെ പി​ടി​കൂ​ടി. ജി​ല്ലാ ല​ഹ​രി​വി​രു​ദ്ധ സ്ക്വാ​ഡും വാ​ള​യാ​ര്‍ പോ​ലീ​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് വാ​ള​യാ​ര്‍ അ​തി​ര്‍​ത്തി​യി​ല്‍​നി​ന്നും ഇ​വ​ര്‍ പി​ടി​യി​ലാ​യ​ത്.

തേനി സ്വദേശികളായ ജയശീലൻ, ഖാദർ, ഇ റോഡ് സ്വദേശി കേശവൻ എന്നിവരെയാണ് ലഹരി വിരുദ്ധ സ്ക്വാഡും വാളയാർ പൊലീസും ചേർന്ന് പിടികൂടിയത്.

മൂന്ന് ചാക്കുകളിലായി പ്രത്യേകമായി പാക്ക് ചെയ്ത 31 കവറുകളിലായിരുന്നു കഞ്ചാവ്. തമിഴ്നാട്ടിലെ കമ്പം, തേനി പ്രദേശങ്ങളിൽ നിന്നാണ് ഇവർ കഞ്ചാവെത്തിച്ചത്. തൃശ്ശുർ, എറണാകുളം ഉൾപ്പെടെ മധ്യകേരളത്തിലെ വിവിധയിടങ്ങളിലേക്ക് വിൽപ്പനയ്ക്കുളളവയാണിതെന്ന് ഇവർ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.

വാ​ള​യാ​ര്‍ അ​തി​ര്‍​ത്തി​യി​ല്‍ ഇ​ട​പാ​ടു​കാ​ര്‍​ക്കു കൈ​മാ​റാ​ന്‍ നി​ല്ക്കു​ന്ന സ​മ​യ​ത്തു ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. ഓ​ട്ടോ​റി​ക്ഷ​യും ക​ഞ്ചാ​വും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പി​ടി​ച്ചെ​ടു​ത്ത ക​ഞ്ചാ​വി​നു ചി​ല്ല​റ​വി​പ​ണി​യി​ല്‍ 63 ല​ക്ഷം രൂ​പ വി​ല​വ​രും.

Related Stories

Anweshanam
www.anweshanam.com