കരിപ്പൂരിൽ വിമാനത്താവളത്തിൽ രണ്ട് പേരിൽ നിന്ന് മൂന്നര കിലോ സ്വർണം പിടികൂടി

മിശ്രിത രൂപത്തിലാക്കിയാണ് സ്വർണ്ണം കടത്തിയത്
കരിപ്പൂരിൽ വിമാനത്താവളത്തിൽ രണ്ട് പേരിൽ നിന്ന് മൂന്നര കിലോ സ്വർണം പിടികൂടി

കോഴിക്കോട്: കരിപ്പൂരിൽ വിമാനത്താവളത്തിൽ രണ്ട് പേരിൽ നിന്ന് മൂന്നര കിലോ സ്വർണം പിടികൂടി. കോഴിക്കോട് താമരശേരി സ്വദേശി കോരങ്ങാട് ഷാനവാസ്‌, കണ്ണൂർ സ്വദേശി എംവി സൈനുദ്ദീൻ എന്നിവരാണ് പിടിയിലായത്.

ദുബൈയിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് സ്വർണ്ണം കടത്തിയത്.

മിശ്രിത രൂപത്തിലാക്കിയാണ് സ്വർണ്ണം കടത്തിയത്. ഇതിന് 1.65 കോടി രൂപ വിലമതിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Related Stories

Anweshanam
www.anweshanam.com