യുവാവ് ആള്‍കൂട്ട മര്‍ദനമേറ്റ് മരിച്ചു

ഓട്ടോറിക്ഷ മോഷ്ടിച്ചെന്നാരോപിച്ചാണ് മര്‍ദനമേറ്റത്
യുവാവ് ആള്‍കൂട്ട മര്‍ദനമേറ്റ് മരിച്ചു

ന്യൂഡല്‍ഹി: ഓട്ടോറിക്ഷ മോഷ്ടിച്ചെന്നാരോപിച്ച്‌ പിടിയിലായ 24കാരന്‍ ആള്‍കൂട്ട മര്‍ദനമേറ്റ് മരിച്ചു. ഡല്‍ഹിയിലെ കബീര്‍ നഗറിലാണ് സംഭവം.സംഭവം വിവാദമായതോടെ യുവാവിന്റെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ആള്‍കൂട്ടം യുവാവിനെ പിടികൂടി മര്‍ദ്ദിച്ചവശനാക്കിയ ശേഷം പൊലീസിലേല്‍പ്പിച്ചിരുന്നു. പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി പ്രാഥമിക ചികിത്സ നല്‍കി ഇയാളെ മെട്രൊപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.

Related Stories

Anweshanam
www.anweshanam.com