സുബീറയെ അയൽവാസി അൻവർ കൊന്ന് കുഴിച്ചുമൂടിയത് മൂന്ന് പവൻ സ്വർണത്തിന് വേണ്ടി

മാർച്ച് 10 -നു സ്വകാര്യ സ്ഥാപനത്തിലേക്ക് ജോലിക്ക് പോയതാണ് സുബീറ. യുവതിയെ പിന്തുടർന്ന് അൻവർ പൊന്തക്കാട്ടിലേക്ക് കൊണ്ട് പോയി കൊല ചെയ്തു.
സുബീറയെ അയൽവാസി അൻവർ കൊന്ന്  കുഴിച്ചുമൂടിയത് മൂന്ന് പവൻ സ്വർണത്തിന് വേണ്ടി

മലപ്പുറം: യുവതിയായ സുബീറയെ അയൽവാസി അൻവർ കൊന്ന് കുഴിച്ചുമൂടിയത് മൂന്ന് പവൻ സ്വർണത്തിന് വേണ്ടി. ഒരു മാസം മുൻപാണ് സുബിറയെ കാണാതെയാകുന്നത്. എന്നാൽ ചെങ്കൽ ക്വാറിയിയിലെ മണ്ണ് ഇളകിയത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് കൊലപാതകം പുറത്ത് അറിയുന്നത്.

മാർച്ച് 10 -നു സ്വകാര്യ സ്ഥാപനത്തിലേക്ക് ജോലിക്ക് പോയതാണ് സുബീറ. യുവതിയെ പിന്തുടർന്ന് അൻവർ പൊന്തക്കാട്ടിലേക്ക് കൊണ്ട് പോയി കൊല ചെയ്തു.

എന്നാൽ ചെങ്കൽ ക്വാറിയിലെ മണ്ണിൽ നിന്നും ദുർഗന്ധം വരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് വിവരം പോലീസിനെ അറിയിക്കുകയും യുവതിയുടെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com