കൊച്ചിയിലെ ഹോട്ടൽ ശുചിമുറിയിൽ ഒളിക്യാമറ; ജീവനക്കാരൻ പിടിയിൽ

ഹോട്ടൽ ജീവനക്കാരനായ പാലക്കാട്‌ സ്വദേശി വേലുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു
കൊച്ചിയിലെ ഹോട്ടൽ ശുചിമുറിയിൽ ഒളിക്യാമറ; ജീവനക്കാരൻ പിടിയിൽ

കൊച്ചി: പാലാരിവട്ടത്ത് ഹോട്ടലിന്റെ ശുചിമുറിയിൽ ഒളിക്യാമറ വച്ചതായി പരാതി. പാലാരിവട്ടം ചിക് കിങ്ങിലാണ് സംഭവം. ഹോട്ടൽ ജീവനക്കാരനായ പാലക്കാട്‌ സ്വദേശി വേലുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

നാലു മണിയോടെ ഹോട്ടലിലെത്തിയ കുടുംബത്തിലെ പെൺകുട്ടി ശുചിമുറിയിൽ കയറിയപ്പോഴാണ് വീഡിയോ റെക്കോർഡിങ്ങ് ഓണായ നിലയിൽ മൊബൈൽ കണ്ടത്. ഹോട്ടല്‍ ജീവനക്കാര്‍ ഇത് നിഷേധിച്ചതോടെയാണ് കുടുംബം പൊലീസിനെ സമീപിച്ചത്.

ജീവനക്കാരെ വിവരമറിയിച്ചപ്പോൾ വേലുവും മറ്റൊരാളും ശുചിമുറിയിൽ കയറി വാതിൽ അടച്ചു. കുറച്ചു സമയത്തിനുശേഷം പുറത്തിറങ്ങിയ ഇരുവരും മൊബൈൽ ക്യാമറ ഉണ്ടായിരുന്ന കാര്യം നിഷേധിച്ചതോടെയാണ് കുടുംബം പൊലീസിനെ സമീപിച്ചത്. തുടർന്ന് പാലാരിവട്ടം പൊലീസെത്തി വേലുവിനെ കസ്റ്റഡിയിലെടുത്തു. ഇയാളുടെ മൊബൈലും പിടിച്ചെടുത്തിട്ടുണ്ട്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com