കുട്ടികളുടെ നഗ്ന ദൃശ്യങ്ങള്‍ പ്ര​ച​രി​പ്പി​ച്ച ബിജെപി ഐ.ടി സെല്‍ കോ-ഓര്‍ഡിനേറ്റര്‍ അറസ്റ്റില്‍

പാ​ല​ക്കാ​ട് ആ​ല​ത്തൂ​ര്‍ പെ​രു​ങ്കു​ളം സ്വ​ദേ​ശി അ​ശ്വി​ന്‍ മു​ര​ളി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്
കുട്ടികളുടെ നഗ്ന ദൃശ്യങ്ങള്‍ പ്ര​ച​രി​പ്പി​ച്ച ബിജെപി  ഐ.ടി സെല്‍ കോ-ഓര്‍ഡിനേറ്റര്‍ അറസ്റ്റില്‍

തിരുവനന്തപുരം: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ കു​ട്ടി​ക​ളു​ടെ നഗ്ന ചി​ത്ര​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ച്ച​തി​നാ​ണ് ബി​ജെ​പി ഐ​ടി സെ​ല്‍ കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ അ​റ​സ്റ്റി​ല്‍. പാ​ല​ക്കാ​ട് ആ​ല​ത്തൂ​ര്‍ പെ​രു​ങ്കു​ളം സ്വ​ദേ​ശി അ​ശ്വി​ന്‍ മു​ര​ളി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ആ​ല​ത്തൂ​ര്‍ സി​ഐ ബോ​ബി​ന്‍ മാ​ത്യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഐ​ടി ആ​ക്‌ട് 67 ബി ​പ്ര​കാ​രം കേ​സ് എ​ടു​ത്ത അ​ശ്വി​നെ റി​മാ​ന്‍​ഡ് ചെ​യ്തു. റെ​യ്ഡി​ല്‍ കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല​ദൃ​ശ്യ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്കാ​ന്‍ ഉ​പ​യോ​ഗി​ച്ച മൊ​ബൈ​ല്‍ ഫോ​ണും അ​ശ്വി​നി​ല്‍​നി​ന്നും ക​ണ്ടെ​ത്തി​യി​രു​ന്നു.

ഗ്രേഡ് എസ്.ഐ റഹിമാന്‍, എ.എസ്.ഐ ബാബു പോള്‍, സി.പി.ഒ സുജിഷ, സൈബര്‍ സെല്‍ ഉദ്യോഗസ്ഥന്‍ അനൂപ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ് നടന്നത്. കുട്ടികളുടെ നഗ്ന ദൃശ്യം പ്രചരിപ്പിക്കുന്നതും കാണുന്നതും തടയുന്നതിനായി സംസ്ഥാന പൊലീസ് നടത്തിയ ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായി പാലക്കാട് എസ്.പി യുടെ നിര്‍ദേശാനുസരണമാണ് റെയ്ഡ് നടന്നത്.

ഓ​പ്പ​റേ​ഷ​ന്‍ പി ​ഹ​ണ്ടി​ന്‍റെ ഭാ​ഗ​മാ​യി 41 പേ​രെ ക​ഴി​ഞ്ഞ ദി​വ​സം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. 326 സ്ഥ​ല​ങ്ങ​ളി​ല്‍ ന​ട​ന്ന റെ​യ്ഡി​ല്‍ 268 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. എ​ഡി​ജി​പി മ​നോ​ജ് എ​ബ്ര​ഹാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു റെ​യ്ഡ്.

Related Stories

Anweshanam
www.anweshanam.com