തമിഴ്നാട്ടിൽ വൻ സ്പിരിറ്റ് വേട്ട; ഏഴ് പേർ പിടിയിൽ

സ്പിരിറ്റ് ഗോഡൗൺ നടത്തിയത് മലയാളികളാണ്
തമിഴ്നാട്ടിൽ വൻ സ്പിരിറ്റ് വേട്ട; ഏഴ് പേർ പിടിയിൽ

ചെന്നൈ: തമിഴ്നാട്ടിൽ വൻതോതിൽ സ്പിരിറ്റ് പിടികൂടി. ചെന്നൈയ്ക്ക് അടുത്ത് തിരുവണ്ണൂരിൽ എക്സൈസ് ഇൻറലിജൻസ് നടത്തിയ റെയ്ഡിലാണ് 18620 ലിറ്റർ സ്പിരിറ്റ് പിടികൂടിയത്. സ്പിരിറ്റ് ഗോഡൗൺ നടത്തിയത് മലയാളികളാണ്.

ഗോഡൗണിൽ ഉണ്ടായിരുന്ന 7 തമിഴ്നാട് സ്വദേശികൾ പിടിയിലായി.

എറണാകുളം രജിസ്ട്രേഷൻ ഉള്ള ഒരു വാഹനവും പിടിച്ചെടുത്തു. മൂന്ന് മലയാളികൾ ഓടിപ്പോയി. എക്സൈസ് ഐബി ക്ക് കിട്ടിയ രഹസ്യവിവരത്തെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. കേരളത്തിൽ നിന്നുള്ള എക്സൈസ് ഐബി ആണ് റെയ്ഡ് നടത്തിയത്.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com