അമ്മയെ മകന്‍ വെടിവെച്ച് കൊലപ്പെടുത്തി
Crime

അമ്മയെ മകന്‍ വെടിവെച്ച് കൊലപ്പെടുത്തി

മദ്യലഹരിയില്‍ അമ്മയെ മകന്‍ വെടിവച്ചു കൊലപ്പെടുത്തി. കണ്ണിന് ഗുരുതരമായി പരിക്കേറ്റ 60കാരിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

By News Desk

Published on :

ഡെല്‍ഹി: മദ്യലഹരിയില്‍ അമ്മയെ മകന്‍ വെടിവച്ചു കൊലപ്പെടുത്തി. കണ്ണിന് ഗുരുതരമായി പരിക്കേറ്റ 60കാരിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നോര്‍ത്ത് ഡല്‍ഹിയില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം നടന്നത്. 26കാരനായ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപാനം ശീലമാക്കിയിരുന്ന യുവാവിനെ അമ്മ ശകാരിച്ചു. ഇതോടെ മദ്യലഹരിയില്‍ ആയിരുന്ന മകന്‍ കയ്യിലുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് അമ്മയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Anweshanam
www.anweshanam.com