തൂ​ത്തു​ക്കു​ടി​യി​ല്‍ എ​സ്‌ഐ​യെ ലോ​റി​യി​ടി​പ്പി​ച്ച്‌ കൊ​ല​പ്പെ​ടു​ത്തി

കോ​ണ്‍​സ്റ്റ​ബി​ള്‍ പൊ​ന്‍​സു​ബ്ബ​യ്യ​യെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു
തൂ​ത്തു​ക്കു​ടി​യി​ല്‍ എ​സ്‌ഐ​യെ ലോ​റി​യി​ടി​പ്പി​ച്ച്‌ കൊ​ല​പ്പെ​ടു​ത്തി

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ലെ തൂ​ത്തു​ക്കു​ടി​യി​ല്‍ എ​സ്‌ഐ​യെ ലോ​റി​യി​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി. വി ​ബാ​ലു​വാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. കോ​ണ്‍​സ്റ്റ​ബി​ള്‍ പൊ​ന്‍​സു​ബ്ബ​യ്യ​യെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

തൂ​ത്തു​ക്കു​ടി​യി​ലെ കെ​ര്‍​ക്കെ ജം​ഗ്ഷ​നി​ലാ​ണ് സം​ഭ​വം. ഒ​രു ഹോ​ട്ട​ലി​ല്‍ ത​ര്‍​ക്കം ന​ട​ക്കു​ന്ന​ത് അ​റി​ഞ്ഞാ​ണ് എ​സ്‌ഐ​യും കോ​ണ്‍​സ്റ്റ​ബി​ളും ഇ​വി​ടെ എ​ത്തു​ന്ന​ത്. മ​ദ്യ​ല​ഹ​രി​യി​ല്‍ മു​രു​ക​ന്‍ എ​ന്ന​യാ​ളാ​ണ് പ്ര​ശ്ന​മു​ണ്ടാ​ക്കി​യ​ത്. പ്ര​ശ്നം പ​രി​ഹ​രി​ച്ച്‌ ഇ​രു​വ​രും ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ല്‍ സ്ഥ​ല​ത്ത് നി​ന്നും മ​ട​ങ്ങി​യ​പ്പോ​ള്‍ തൊ​ട്ടു പി​ന്നാ​ലെ ലോ​റി​യു​മാ​യി എ​ത്തി​യ മു​രു​ക​ന്‍ ഇ​വ​ര്‍ സ​ഞ്ച​രി​ച്ച ബൈ​ക്കി​ല്‍ ഇ​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

എ​സ്‌ഐ സം​ഭ​വ സ്ഥ​ല​ത്ത് വ​ച്ചു ത​ന്നെ മ​രി​ച്ചു. കോണ്‍സ്റ്റബിള്‍ പൊന്‍സുബ്ബയ്യയ്ക്ക് ഗുരുതരമായ പരിക്കുകളുണ്ട്.

സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്നും ര​ക്ഷ​പെ​ട്ട മു​രു​ക​ന്‍ പി​ന്നീ​ട് കോ​ട​തി​യി​ല്‍ എ​ത്തി കീ​ഴ​ട​ങ്ങി. ഇ​യാ​ളെ ചോ​ദ്യം ചെ​യ്യ​ലി​നാ​യി ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​മെ​ന്ന് തൂ​ത്തു​ക്കു​ടി ജി​ല്ലാ പോ​ലീ​സ് സൂ​പ്ര​ണ്ട് എ​സ്. ജ​യ​കു​മാ​ര്‍ പ​റ​ഞ്ഞു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com