എഴുപത്തഞ്ചുകാരിയ്ക്ക്  ക്രൂരപീഡനം; മൂന്നുപേര്‍ കസ്റ്റഡിയില്‍
Crime

എഴുപത്തഞ്ചുകാരിയ്ക്ക് ക്രൂരപീഡനം; മൂന്നുപേര്‍ കസ്റ്റഡിയില്‍

ലൈംഗികമായി പീഡിപ്പിച്ചതിനാെപ്പം ആയുധങ്ങള്‍ ഉപയോഗിച്ച്‌ സ്വകാര്യ ഭാഗങ്ങളില്‍ ഉള്‍പ്പടെ മുറിവേല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.

News Desk

News Desk

കൊച്ചി: കോലഞ്ചേരിയില്‍ എഴുപത്തഞ്ചുകാരി ക്രൂരപീഡനത്തിന് ഇരയായ സംഭവത്തില്‍ പൊലീസ് കേസെടുത്തു. ബന്ധുക്കളുടെ പരാതിയില്‍ ബലാത്സംഗത്തിനും എസ്‌ സി, എസ്‍ ടി നിയമപ്രകാരവുമാണ് കേസെടുത്തത്. സംഭവത്തില്‍ വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തു.

സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വൃദ്ധ ആക്രമണത്തിന് ഇരയായ വീട്ടിലെ സ്ത്രീയും അവരുടെ ഭര്‍ത്താവും മകനുമാണ് കസ്റ്റഡിയിലായത്. ഇവര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടോ എന്ന് ഇപ്പോള്‍ പറയാനാവില്ലെന്നാണ് പൊലീസ് പറയുന്നത്. ഒരു ഡ്രൈവറെയും പൊലീസ് സംശയിക്കുന്നുണ്ട്. ഇയാളെ കസ്റ്റഡിയിലെടുത്തോ എന്ന് വ്യക്തമല്ല. നില ഗുരുതരമായതിനാല്‍ വൃദ്ധയുടെ മൊഴി എടുക്കാന്‍ കഴിഞ്ഞിട്ടില്ല.കസ്റ്റഡിയിലെടുത്തവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. മൂവാറ്റുപുഴ ഡിവൈ എസ് പി യുടെ നേതൃത്വത്തിലാണ് അന്വേഷണം.

കോലഞ്ചേരിയില്‍ പഴന്തോട്ടം മനയത്തു പീടിക സ്വദേശിനിയായ വൃദ്ധയാണ് അതിക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായത്. ലൈംഗികമായി പീഡിപ്പിച്ചതിനാെപ്പം ആയുധങ്ങള്‍ ഉപയോഗിച്ച്‌ സ്വകാര്യ ഭാഗങ്ങളില്‍ ഉള്‍പ്പടെ മുറിവേല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. വന്‍ കുടലിനടക്കം പരിക്കേറ്റിട്ടുണ്ട്. ഒന്നിലധികം പേര്‍ ചേര്‍ന്നാണ് പീഡിപ്പിച്ചതെന്നാണ് കരുതുന്നത്.

ഞായറാഴ്ച വൈകിട്ടാണ് ദേഹമാസകലം മുറിവുകളുമായി വൃദ്ധയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പുകയിലയും ചായയും നല്‍കാം എന്നു പറഞ്ഞ് അയല്‍വാസി കൂട്ടിക്കൊണ്ടുപോയശേഷം പീഡിപ്പിക്കുകയായിരുന്നുവെന്നാണ് വൃദ്ധയുടെ മകന്‍ ആരോപിക്കുന്നത്.

Anweshanam
www.anweshanam.com