ഏഴു വയസ്സുകാരിയെ അറുപതുകാരൻ പീഡിപ്പിച്ചതായി പരാതി; പൊലീസ് കേസെടുത്തു

ഇയാൾ പലതവണ കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതിയിൽ പറയുന്നു
ഏഴു വയസ്സുകാരിയെ അറുപതുകാരൻ പീഡിപ്പിച്ചതായി പരാതി; പൊലീസ് കേസെടുത്തു

അങ്ങാടിപ്പുറം: അങ്ങാടിപ്പുറത്ത് വാടക ക്വാർട്ടേഴ്സിൽ കഴിയുന്ന ഏഴുവയസുകാരിയെ തൊട്ടടുത്ത ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന 60കാരൻ പീഡിപ്പിച്ചതായി പരാതി. ഇയാൾ പലതവണ കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതിയിൽ പറയുന്നു.

കുട്ടിയെ കുളിപ്പിക്കുന്നതിനിടെ സംശയം തോന്നിയ മാതാവ് കൂടുതൽ അന്വേഷിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. പിന്നാലെ ചൈൽഡ് ലൈനിൽ പരാതി നൽകുകയായിരുന്നു.

ചൈൽഡ് ലൈൻ അറിയിച്ചത് പ്രകാരം കുട്ടിയുടെ മൊഴിയെടുത്ത പെരിന്തൽമണ്ണ പൊലീസ് പോക്സോ അടക്കമുള്ള വകുപ്പുകളിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com