പാലക്കാട് ഏഴു വയസുകാരനെ അമ്മ കുത്തിക്കൊന്നു
Crime

പാലക്കാട് ഏഴു വയസുകാരനെ അമ്മ കുത്തിക്കൊന്നു

കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല എങ്കിലും കുട്ടിയുടെ അമ്മയ്ക്ക് മാനസിക പ്രശ്നങ്ങളുന്നാണ് സൂചന

By News Desk

Published on :

പാലക്കാട്: മണ്ണാർക്കാട് ഭീമനാട്ടിൽ ഏഴു വയസുകാരനെ അമ്മ കുത്തിക്കൊന്നു.. ഇന്ന് പുലർച്ചെ അഞ്ചു മണിയോടെ മുഹമ്മദ് ഇർഫാൻ എന്ന ഏഴു വയസുകാരനാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല എങ്കിലും കുട്ടിയുടെ അമ്മയ്ക്ക് മാനസിക പ്രശ്നങ്ങളുന്നാണ് സൂചന. അമ്മയും രണ്ട് കുട്ടികളും തനിച്ചാണ് വീട്ടിൽ താമസം. അവരൂടെ ഭർത്താവ് ജോലി സംബന്ധമായി എറണാകുളത്താണ് താമസം.

ഇന്ന് പുലർച്ചെ ഇറഫാന്റെ ഒൻപത് മാസം മാത്രം പ്രായമുള്ള സഹോദരിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ അയൽക്കാർ ആണ് കുഞ്ഞ് വീടിന്റെ പുറത്തു കിടന്നു കരയുന്നത് കണ്ടത്. ശേഷം വീടിനകത്ത് കയറി നോക്കിയപ്പോഴാണ് ഇർഫാനെ കഴുത്തിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തുകയും പരിശോധന നടത്തുകയും ചെയ്തു. ശേഷം പോസ്റ്റുമോർട്ടത്തിനായി ഇർഫാന്റെ മൃതശരീരം ആശുപതിയിലേക്ക് മാറ്റിയിട്ടുണ്ട്.

Anweshanam
www.anweshanam.com