പീ​ഡ​ന​ത്തി​നി​ര​യാ​യ പെണ്‍ക്കുട്ടി​യെ പൊതുമധ്യത്തിലൂടെ പ്ര​തി​ക്കൊ​പ്പം ന​ട​ത്തിച്ച് കുടുംബം

സം​ഭ​വ​മ​റി​ഞ്ഞെ​ത്തി​യ പോ​ലീ​സ് ആ​ണ് പെ​ൺ​കു​ട്ടി​യെ മോ​ചി​പ്പി​ച്ച​ത്
പീ​ഡ​ന​ത്തി​നി​ര​യാ​യ പെണ്‍ക്കുട്ടി​യെ പൊതുമധ്യത്തിലൂടെ പ്ര​തി​ക്കൊ​പ്പം ന​ട​ത്തിച്ച് കുടുംബം
brand mao

ഭോ​പ്പാ​ൽ: പീഡനത്തിനിരയായ പ്രയപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പൊതുമധ്യത്തിലൂടെ പ്രതിക്കൊപ്പം നടത്തിച്ച് കുടുംബം. മധ്യപ്രദേശിലെ അലിരാജ് പൂരിലാണ് മനുഷ്യമനസ്സാക്ഷിയെ നടുക്കുന്ന സംഭവം അരങ്ങേറിയത്.

ഒ​രു സം​ഘ​മാ​ളു​ക​ൾ പെ​ണ്‍​കു​ട്ടി​യെ പ്ര​തി​യാ​യ ഇ​രു​പ​ത്തി​യൊ​ന്നു​കാ​ര​നൊ​പ്പം ഗ്രാ​മ​ത്തി​ലൂ​ടെ ന​ട​ത്തി​ക്കു​ക​യാ​യി​രു​ന്നു. പെ​ൺ​കു​ട്ടി​യു​ടെ​യും പ്ര​തി​യു​ടെ​യും കൂ​ടെ​യു​ള്ള​വ​ർ "ഭാ​ര​ത് മാ​താ കീ ​ജ​യ്' എ​ന്ന മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ന്ന​തും ഇ​തി​നു​ശേ​ഷം ഇ​രു​വ​രെ​യും മ​ര്‍​ദി​ക്കു​ന്ന​തും വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​രു​വ​രെ​യും കെ​ട്ടി​യി​ട്ട​ത്.

സം​ഭ​വ​മ​റി​ഞ്ഞെ​ത്തി​യ പോ​ലീ​സ് ആ​ണ് പെ​ൺ​കു​ട്ടി​യെ മോ​ചി​പ്പി​ച്ച​തെ​ന്ന് എ​ൻ​ഡി​ടി​വി റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

പെൺകുട്ടിയെ പീഡിപ്പിച്ച 21 കാരനെ പൊലീസ് പീഡനക്കുറ്റത്തിന് അറസ്റ്റ് ചെയ്തു. മാത്രമല്ല പെൺകുട്ടിയെ അപമാനിച്ച കുടുംബത്തിനെതിരെയും കേസെടുത്തിട്ടുണ്ട്. സെക്ഷൻ 294, 355, 323, 342 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com