സിപിഎം നേതാക്കൾക്കെതിരെ കൊലവിളി: ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു
Crime

സിപിഎം നേതാക്കൾക്കെതിരെ കൊലവിളി: ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

ഷാജിറിനെ വെട്ടിയരിഞ്ഞു കാട്ടില്‍തള്ളുമെന്നും ബീവിയെക്കണ്ടു മടങ്ങില്ലെന്നും മുദ്രാവാക്യം

News Desk

News Desk

കണ്ണൂര്‍: സിപിഎം നേതാക്കൾക്കെതിരെ കൊലവിളി മുദ്രാവാക്യം വിളിച്ചതിനു ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അംഗവും സിപിഎം നേതാവുമായ പി പി ഷാജിറിന്റെ പരാതിയിലാണു കണ്ടാലറിയാവുന്നവര്‍ക്കെതിരെ കണ്ണൂര്‍ കണ്ണപുരം പോലീസ് കേസെടുത്തത്.

പോലീസ് സ്‌റ്റേഷന്‍ ധര്‍ണയ്ക്കിടെയാണ് ബിജെപിക്കാര്‍ ഷാജിറിനെ വെട്ടിയരിഞ്ഞു കാട്ടില്‍തള്ളുമെന്നും ബീവിയെക്കണ്ടു മടങ്ങില്ലെന്നും മുദ്രാവാക്യം വിളിച്ചത്. ഷാജിറിനു പുറമെ ചില പ്രാദേശിക നേതാക്കള്‍ക്കെതിരെയും മുദ്രാവാക്യത്തിലൂടെ ഭീഷണി മുഴക്കിയിരുന്നു.

കണ്ണപുരത്തു കുറച്ചു ദിവസങ്ങളായി സിപിഎം-ബിജെപി സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. ഇതില്‍ സിപിഎമ്മുകാരെ പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് ആരോപിച്ചു ബിജെപി പോലിസ് സ്‌റ്റേഷനു മുന്‍പില്‍ നടത്തിയ ധര്‍ണയിലാണ് കൊലവിളിയുമായി മുദ്രാവാക്യം വിളിച്ചത്. സ്‌റ്റേഷനു സമീപം സമരപ്പന്തല്‍ നിര്‍മിച്ചതു തടഞ്ഞ പോലീസിനെ ബിജെപിക്കാര്‍ ആക്രമിച്ചിരുന്നു. ഇതില്‍ 4പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.

Anweshanam
www.anweshanam.com