കോവിഡ് സെന്ററിലേക്ക് മദ്യം എത്തിച്ച് നൽകിയ ആൾക്കെതിരെ കേസെടുത്തു
Crime

കോവിഡ് സെന്ററിലേക്ക് മദ്യം എത്തിച്ച് നൽകിയ ആൾക്കെതിരെ കേസെടുത്തു

ഭക്ഷണത്തോടൊപ്പം രഹസ്യമായി മദ്യവും കൂടി കടത്തി വിടാനായിരുന്നു ശ്രമം

By News Desk

Published on :

മലപ്പുറം: കോട്ടക്കലിലെ സര്‍ക്കാര്‍ കോവിഡ് കെയര്‍ സെന്ററിൽ നിരീക്ഷണത്തിൽ കഴിയുന്നയാൾക്ക് മദ്യം എത്തിച്ച് നൽകിയ സംഭവത്തില്‍ ഒരാള്‍ക്കെതിരെ പോലീസ് കേസെടുത്തു. താനൂര്‍ സ്വദേശിയായ പ്രസാദിനെതിരെയാണ് കോവിഡ് കെയര്‍ സെന്റർ അധികൃതര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തത്.

പ്രസാദിന്റെ സുഹൃത്തായ വ്യക്തി കുവൈത്തില്‍ നിന്നും നാട്ടിലെത്തിയിരുന്നു. ഇയാളിപ്പോള്‍ കോട്ടക്കലിലെ കോവിഡ് കെയര്‍ സെന്ററിലാണുള്ളത്. ഇയാള്‍ക്കാണ് പ്രസാദ് മദ്യം എത്തിച്ചു കൊടുത്തതെന്ന് പോലീസ് പറയുന്നു. ഭക്ഷണത്തോടൊപ്പം രഹസ്യമായി മദ്യവും കൂടി കടത്തി വിടാനായിരുന്നു ശ്രമം.

Anweshanam
www.anweshanam.com