ഓണ്‍ലൈന്‍ തട്ടിപ്പ്: കവര്‍ന്നത് കോടികൾ; മുഖ്യപ്രതി പിടിയിൽ

കൊൽക്കത്ത സ്വദേശി മനോതോഷ് ബിശ്വാസ് (46) ആണ് പിടിയിലായത്
ഓണ്‍ലൈന്‍ തട്ടിപ്പ്: കവര്‍ന്നത് കോടികൾ; മുഖ്യപ്രതി പിടിയിൽ

ആലുവ: ഓൺലൈൻ തട്ടിപ്പിലൂടെ കേരളത്തിൽ നിന്ന് കോടികൾ കവർന്ന സംഘത്തിലെ മുഖ്യപ്രതിയെ ബെംഗളൂരുവിൽ നിന്നും എറണാകുളം റൂറൽ പോലീസ് പിടികൂടി. കൊൽക്കത്ത സ്വദേശി മനോതോഷ് ബിശ്വാസ് (46) ആണ് പിടിയിലായത്.

കേരളത്തിൽ നിന്നും ഇയാളുടെ നേതൃത്വത്തിലുള്ള സംഘം രണ്ടു മാസത്തിനിടയിൽ ഒന്നരക്കോടിയിലേറെ രൂപയാണ് തട്ടിയത്.

ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലായി തട്ടിപ്പ് നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് മനതോഷ് ബിശ്വാസ്. കഴിഞ്ഞ രണ്ടു മാസത്തിനിടെ ഒന്നരക്കോടിയിലേറെ രൂപയാണ് മനതോഷിന്റെ നേതൃത്വത്തിലുള്ള സംഘം കേരളത്തിൽ നിന്ന് തട്ടിയെടുത്തത്. മൂവാറ്റുപുഴ സ്വദേശിയുടെ അക്കൗണ്ടിൽ നിന്നു മാത്രം നഷ്ടപ്പെട്ടത് എൺപത്തിയഞ്ച് ലക്ഷം രൂപയാണ്.തൃശൂരിൽ മൂന്നു പേരുടെ അക്കൗണ്ടുകളിൽ നിന്നായി 83 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തു. ഓൺ ലൈനുമായി ബന്ധിപ്പിച്ചിട്ടുള്ള അക്കൗണ്ടുകളിൽ പണമുള്ളവരുടെ ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്താണ് സംഘത്തിന്റെ തട്ടിപ്പ്.

ഓൺലൈനുമായി ബന്ധിപ്പിച്ചിട്ടുള്ള അക്കൗണ്ടുകളിൽ പണമുള്ളവരുടെ ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്യുകയാണ് സംഘം ആദ്യം ചെയ്യുന്നത്. ഇതിൽ നിന്നും യൂസർ ഐഡിയും പാസ് വേഡും സ്വന്തമാക്കും. തുടർന്ന് ഫോണിലേക്ക് വരുന്ന ഒ.ടി.പി. നമ്പർ ശേഖരിക്കുകയാണ് ഇവരുടെ ലക്ഷ്യം. അതിനു വേണ്ടി സംഘത്തിലെ ഒരാൾ കേരളത്തിൽ വന്ന് വ്യാജ ആധാർ കാർഡും, വോട്ടേഴ്സ് ഐ.ഡിയും നിർമ്മിച്ച് വിവിധ മൊബൈൽ കമ്പനികളിൽ നിന്നും അക്കൗണ്ട് ഉടമകളുടെ ഡ്യൂപ്ലിക്കേറ്റ് സിം കരസ്ഥമാക്കും. ശേഷം നമ്പറിലേക്ക് ഒ.ടി.പി വരുത്തി അക്കൗണ്ടിലുള്ള തുക മുഴുവൻ തട്ടിയെടുക്കും. യഥാർത്ഥ സിം ബ്ലോക്കായി കിടക്കുന്നതിനാൽ ബാങ്കിൽ നിന്നും വരുന്ന മെസേജ് ഉടമ അറിയില്ല.

മൂവാറ്റുപുഴ സ്വദേശിയുടെ ഡ്യൂപ്ലിക്കേറ്റ് സിം തിരുവനന്തപുരത്തെ ബി.എസ്.എൻ.എല്ലിന്‍റെ രണ്ട് ഓഫീസുകൾ വഴിയാണ് വാങ്ങിയത്. അഞ്ച്ദിവസങ്ങളിലായാണ് 85 ലക്ഷം രൂപ സംഘം പിൻവലിച്ചിരിക്കുന്നത്. പണം പോയിരിക്കുന്നത് കൊൽക്കത്തയിലെ നാല് ബാങ്ക് അക്കൗണ്ടിലേക്കും. തൃശൂർ സ്വദേശിയുടെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ തട്ടിപ്പു നടത്തിയ സംഘം ബാംഗ്ലുരിൽ വലിയൊരു ഓപ്പറേഷന് തയ്യാറെടുക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com