പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസ്; യുപി സ്വദേശി പിടിയിൽ

കേസിലെ രണ്ടാം പ്രതിയാണ് ഇയാൾ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസ്; യുപി സ്വദേശി പിടിയിൽ

കൊച്ചി: എറണാകുളത്ത് മഞ്ഞുമ്മലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി ഗർഭിണിയാക്കിയ സംഭവത്തിൽ ഒരാൾ കൂടി പൊലീസ് പിടിയിലായി. യുപി സ്വദേശിയായ ഹാറൂൺ (29) ആണ് പിടിയിലായത്. കേസിലെ രണ്ടാം പ്രതിയാണ് ഇയാൾ.

ഏലൂർ ഇൻസ്പെക്ടർ മനോജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം യുപിയിൽ നിന്നാണ് ഇയാളെ പി‌ടികൂടിയത്. സംഭവത്തിലുൾപ്പെ‌‌ട്ട 6 യുപി സ്വദേശികളിൽ 3 പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഒന്നും അഞ്ചും പ്രതികൾ ഇപ്പോഴും ഒളിവിലാണ്.

പെൺകുട്ടിയുടെ വീടിനോടു ചേർന്നുള്ള വാടകമുറിയിൽ താമസിക്കുന്നവരായിരുന്നു പ്രതികൾ എല്ലാവരും. മാർച്ച് മുതലാണ് പെൺകുട്ടി പീഡനത്തിനിരയായത്.

സ്വകാര്യ ആശുപത്രിയില്‍ നടത്തിയ കൗൺസലിങ്ങിനിടയിലാണ് പീഡനത്തിനിരയായ വിവരം പെൺകുട്ടി വെളിപ്പെടുത്തിയത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com