പഴയന്നൂരിൽ യുവാവിനെ വെട്ടിക്കൊന്ന സംഭവം: ഒരാൾ പിടിയിൽ

പാലക്കാട് സ്വദേശി ഷെബീർ അലിയാണ് പിടിയിലായത്
 പഴയന്നൂരിൽ യുവാവിനെ വെട്ടിക്കൊന്ന സംഭവം: ഒരാൾ പിടിയിൽ

തൃശൂർ: പഴയന്നൂർ പട്ടിപറമ്പിൽ യുവാവിനെ വെട്ടിക്കൊന്ന സംഭവത്തില്‍ ഒരാൾ പിടിയിൽ. പാലക്കാട് സ്വദേശി ഷെബീർ അലിയാണ് പിടിയിലായത്. പഴയന്നൂരിൽ നിന്നാണ് ഇയാള്‍ പിടിയിലായത്. ഒറ്റപ്പാലം സ്വദേശി റഫീഖ് (32) ആണ് കൊല്ലപ്പെട്ടത്. സുഹൃത്ത് പാലക്കാട് സ്വദേശി ഫാസിലിനും വെട്ടേറ്റിരുന്നു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഞ്ചാവ് കേസുകളുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സൂചന. കഴിഞ്ഞ നാല് മാസമായി പട്ടിപറമ്പിൽ ഒരു വാടക വീട്ടിലായിരുന്നു കൊല്ലപ്പെട്ട റഫീഖും സുഹൃത്ത് ഫാസിലും താമസിച്ചിരുന്നത്. സമീപത്തെ ഒരു ചിക്കൻ സ്റ്റാളിലായിരുന്നു ഇരുവർക്കും ജോലി. നിരവധി കഞ്ചാവ് കേസുകളിലെ പ്രതിയാണ് കൊല്ലപ്പെട്ട റഫീഖ്.

ഒമ്പത് ദിവസങ്ങൾക്കിടയിലെ തൃശൂർ ജില്ലയിലെ ഏഴാമത്തെ കൊലപാതകമാണ് റഫീക്കിന്റേത്.

Related Stories

Anweshanam
www.anweshanam.com