കാണാതായ വയോധികന്റെ മൃതദേഹം തോട്ടിന്‍ കരയില്‍; സംഭവത്തിൽ ഒരാള്‍ അറസ്റ്റില്‍
Crime

കാണാതായ വയോധികന്റെ മൃതദേഹം തോട്ടിന്‍ കരയില്‍; സംഭവത്തിൽ ഒരാള്‍ അറസ്റ്റില്‍

അരീക്കാമല സ്വദേശി കാട്ടുനിലത്തില്‍ കുര്യാക്കോസാണ് (78) മരിച്ചത്

News Desk

News Desk

കണ്ണൂര്‍: കൂടിയാന്മലയില്‍ കാണാതായ വയോധികന്റെ മൃതദേഹം തോട്ടിന്‍ കരയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. വലിയ അരീക്കാമല സ്വദേശി പിണക്കാട്ട് ബിനോയിയാണ് അറസ്റ്റിലായത്. അരീക്കാമല സ്വദേശി കാട്ടുനിലത്തില്‍ കുര്യാക്കോസാണ് (78) മരിച്ചത്. അരീക്കാമല പാറക്കടവ് തോടിനു സമീപം കഴിഞ്ഞദിവസമാണ് കുര്യാക്കോസിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

വൈകീട്ട് വീട്ടില്‍നിന്ന് പോയ കുര്യാക്കോസിനെ കാണാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. കഴുത്തിന് പിടിമുറുക്കിയതിന്റെ ലക്ഷണങ്ങള്‍ കണ്ടതോടെയാണ് കൊലപാതകമാകാമെന്ന സംശയത്തില്‍ കുടിയാന്മല പൊലീസ് എത്തിയത്. തുടര്‍ന്ന് ഇയാളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നവരിലേക്കായി അന്വേഷണം. അങ്ങിനെയാണ് 42 കാരനായ ബിനോയിലേക്കെത്തുന്നത്.

കുടിയാന്മല പൊലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി.

Anweshanam
www.anweshanam.com