ഡൽഹി നോയിഡയിൽ മലയാളി നഴ്സിനെ പീഡനത്തിന് ഇരയാക്കി

പ്രതിയും മലയാളി ആണെന്നാണ് നിഗമനം .യുവാവിനെ പെൺകുട്ടി ബന്ധപ്പെട്ടത് മറ്റൊരു സുഹൃത്ത് വഴിയാണെന്നും വിവരം .
ഡൽഹി നോയിഡയിൽ മലയാളി നഴ്സിനെ പീഡനത്തിന് ഇരയാക്കി

ന്യൂഡൽഹി :ഡൽഹി നോയിഡയിൽ മലയാളി നഴ്സിനെ പീഡനത്തിന് ഇരയാക്കി .ജോലി തേടിയെത്തിയ നഴ്സിനെ മയക്കുമരുന്ന് നൽകിയാണ് പീഡിപ്പിച്ചത് .പ്രതിയും മലയാളി ആണെന്നാണ് നിഗമനം .യുവാവിനെ പെൺകുട്ടി ബന്ധപ്പെട്ടത് മറ്റൊരു സുഹൃത്ത് വഴിയാണെന്നും വിവരം .

23 വയസ്സുകാരിയെ സ്വന്തം ഫ്ലാറ്റിൽ വിളിച്ചു വരുത്തിയാണ് പീഡിപ്പിച്ചത് .ഫ്ലാറ്റിൽ ഇന്റർവ്യൂ ഉണ്ടെന്ന് പറഞ്ഞു വിളിച്ചു വരുത്തിയ ഇയാൾ പെൺകുട്ടിക്ക് ജ്യൂസ് നൽകി .പിന്നീട് രാത്രി ആയപ്പോഴാണ് പെൺകുട്ടിക്ക് ബോധം വന്നത് .പ്രതിയെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com