കരിപ്പൂരില്‍ 9 കിലോ സ്വർണ മിശ്രിതവുമായി ആറ് പേര്‍ പിടിയില്‍

വിമാനത്തിന്റെ ക്യാബിൻ ക്രൂവും പിടിയിലായവരില്‍ ഉള്‍പ്പെടുന്നു
കരിപ്പൂരില്‍ 9 കിലോ സ്വർണ മിശ്രിതവുമായി ആറ് പേര്‍ പിടിയില്‍

കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ദുബായിൽ നിന്ന് കരിപ്പൂരിൽ എത്തിയ എയർ ഇന്ത്യ വിമാനത്തില്‍ 9 കിലോ സ്വർണ മിശ്രിതവുമായി ആറ് പേരെ ഡിആർഐ വിഭാഗം പിടികൂടി. വിമാനത്തിന്റെ ക്യാബിൻ ക്രൂവും പിടിയിലായവരില്‍ ഉള്‍പ്പെടുന്നു.

പിടികൂടിയ ആറുപേരെയും ഡിർഐ ഉദ്യോഗസ്ഥർ കോഴിക്കോട്ടെ ഓഫീസിലേക്ക് കൊണ്ടുപോയി.

എയർ ഇന്ത്യ വിമാനത്തിന്റെ ക്യാബിൻ ക്രൂ അരയിൽ ബെൽറ്റ് രൂപത്തിലാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ബാക്കി 5 പേർ ശരീരത്തിലും മലദ്വാരത്തിലും വച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്. പിടികൂടിയ സ്വർണം- മിശ്രിത രൂപത്തിലാണ് കണ്ടെത്തിയത്.

പിടികൂടിയ സ്വർണത്തിന് രാജ്യാന്തര മാർക്കറ്റിൽ നാലു കോടി രൂപക്ക് അടുത്ത് വിലവരും എന്നാണ് പ്രാഥമിക നിഗമനം.

Related Stories

Anweshanam
www.anweshanam.com