റിസോര്‍ട്ടിലെ നിശാപാര്‍ട്ടി: 22 പേര്‍കൂടി അറസ്റ്റില്‍
Crime

റിസോര്‍ട്ടിലെ നിശാപാര്‍ട്ടി: 22 പേര്‍കൂടി അറസ്റ്റില്‍

റിസോര്‍ട്ട് ഉടമ ഉള്‍പ്പെടെ 22 പേരാണ് അറസ്റ്റിലായത്

By News Desk

Published on :

ഇടുക്കി: നെടുങ്കണ്ടത്ത് റിസോര്‍ട്ടില്‍ നിയമവിരുദ്ധമായി നിശാപാര്‍ട്ടിയും ബെല്ലി ഡാന്‍സും സംഘടിപ്പിച്ച കേസില്‍ റിസോര്‍ട്ട് ഉടമ ഉള്‍പ്പെടെ 22 പേരെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു.

റിസോര്‍ട്ട് ഉടമ കോതമംഗലം കരിത്തഴ തണ്ണിക്കോട് റോയി കുര്യനെയും സംഘത്തെയുമാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. കേസില്‍ ആറുപേരെ തിങ്കളാഴ്ച അറസ്റ്റു ചെയ്തിരുന്നു. എല്ലാവരെയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

റിസോര്‍ട്ടിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ആര്‍. കറുപ്പസ്വാമി അറിയിച്ചു.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ റിസോര്‍ട്ടിന്റെ ഉടമ റോയ് കുര്യന്‍ അടക്കം 48 പേര്‍ക്കെതിരെയാണ് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എന്നാല്‍ നിശാപാര്‍ട്ടിയില്‍ നടന്ന മദ്യ സല്‍ക്കാരത്തിന് തെളിവില്ലാത്തതിനാല്‍ കേസെടുക്കാന്‍ സാധിക്കില്ലെന്ന് എക്‌സൈസ് വകുപ്പ് അറിയിച്ചു.

Anweshanam
www.anweshanam.com