വൈഗയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ;ദുരൂഹത

അതേ സമയം സനുവിന്റെ ഫ്ലാറ്റിൽ നിന്നും ലഭിച്ച രക്തം പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ് .
വൈഗയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ;ദുരൂഹത

കൊച്ചി :13 വയസ്സുകാരി വൈഗയെ മരിച്ച നിലയിൽ പുഴയിൽ കണ്ടെത്തുകയും പിതാവിനെ കാണാതാവുകയും ചെയ്ത സംഭവത്തിൽ ദുരൂഹത തുടരുന്നു .കാണാതായ സാനു മോഹനു വേണ്ടി തിരച്ചിൽ തുടരുകയാണ് .

തമിഴ്‌നാട്ടിൽ ഇയാൾ ഒളിവിൽ താമസിക്കാൻ ഇടയുള്ള സ്ഥലങ്ങളുടെ ലിസ്റ്റ് തയ്യാറാക്കിയാണ് അന്വേഷണം നടത്തുന്നത് .കഴിഞ്ഞ 20 -നാണ് പുഴയിൽ വൈഗയുടെ മൃതദേഹം കണ്ടെത്തുന്നത് .

പോലീസ് നടത്തിയ അന്വേഷണത്തിൽ സനു മോഹന്റെ വാഹനം വാളയാർ ചെക്ക് പോസ്റ്റ് കടന്നതായി കണ്ടെത്തി .എന്നാൽ കാറിൽ സാനുവാണോ അതോ മറ്റാരെങ്കിലും ആണൊ എന്നത് വ്യക്തമല്ല .വൈഗയുമായി പിതാവ് സനു അകൽച്ചയിൽ ആയിരുന്നുവെന്ന് 'അമ്മ മൊഴി നൽകിയിട്ടുണ്ട് .

ഫ്ലാറ്റിൽ നിന്നും ബെഡ്ഷീറ്റ് പുതപിച്ചാണ് വൈഗയെ കൊണ്ട് പോയതെന്ന് വാദവും പോലീസ് പരിശോധിക്കുന്നുണ്ട് .അതേ സമയം സനുവിന്റെ ഫ്ലാറ്റിൽ നിന്നും ലഭിച്ച രക്തം പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ് .

No stories found.
Anweshanam അന്വേഷണം
www.anweshanam.com