കൂത്ത്പറമ്പിൽ മുസ്ലിം ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ടത് ബോംബ് സ്ഫോടനത്തിൽ

മുറിവിൽ നിന്നും രക്തസ്രാവം ഉണ്ടായി .പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു .
കൂത്ത്പറമ്പിൽ മുസ്ലിം ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ടത് ബോംബ് സ്ഫോടനത്തിൽ

കണ്ണൂർ :കൂത്ത്പറമ്പിൽ മുസ്ലിം ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ടത് ബോംബ് സ്ഫോടനത്തിൽ .പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച് പരാമർശമുള്ളത് .ബോംബ് സ്പോടനത്തെത്തുടർന്ന് ഇടത് കാൽ മുട്ടിനുണ്ടായ മുറിവാണ് മരണകാരണം .

മുറിവിൽ നിന്നും രക്തസ്രാവം ഉണ്ടായി .പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു .വോട്ടെടുപ്പിന്ന് ശേഷം ബോംബെറിഞ്ഞ ഭീകരാന്തരീക്ഷം ഉണ്ടാക്കി അക്രമികൾ എത്തുകയായിരുന്നു .

തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി തോരണം കെട്ടുന്നതിനെ ചൊല്ലി തർക്കം ഉണ്ടായിരുന്നു .ഇതാണ് സംഭവം രാഷ്ട്രീയകൊലപാതകമാണോ എന്ന് പോലീസ് സംശയിക്കാൻ കാരണം .പത്ത് പ്രതികളെ തിരിച്ചഞ്ഞിട്ടുണ്ട് .കൂടുതൽ പേർക്കായി തിരച്ചിൽ തുടരുകയാണ് .

സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടോ എന്ന് അന്വേഷണത്തിന് ശേഷമേ പറയാൻ കഴിയു .കസ്റ്റഡിയിൽ ഉള്ളയാളെ ചോദ്യം ചെയ്താൽ കൂടുതൽ വിവരം ലഭിക്കുമെന്ന് പ്രതീക്ഷയിലാണ് പോലീസ് .അന്വേഷണത്തിനായി സ്പെഷ്യൽ സംഘത്തെയും രൂപീകരിക്കും .

No stories found.
Anweshanam അന്വേഷണം
www.anweshanam.com