കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ മു​ണ്ട​ക്ക​യം സി.ഐയും ഇടനിലക്കാരനും പിടിയില്‍

സി.ഐ.യുടെ. ക്വാര്‍ട്ടേഴസില്‍വച്ച്‌ വിജിലന്‍സ് സംഘം തിങ്കളാഴ്ച രാത്രി 7.30 ഓടെ അറസ്റ്റ് ചെയ്തത്
കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ മു​ണ്ട​ക്ക​യം സി.ഐയും ഇടനിലക്കാരനും പിടിയില്‍

കോ​ട്ട​യം: കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ സി​ഐ അ​റ​സ്റ്റി​ല്‍. മു​ണ്ട​ക്ക​യം സി​ഐ ഷി​ബു കു​മാ​ര്‍ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. അ​ച്ഛ​നും മ​ക​നും ത​മ്മി​ലു​ള്ള ത​ര്‍​ക്കം ഒ​ത്തു​തീ​ര്‍​ക്കാ​ന്‍ ഒ​രു ല​ക്ഷം രൂ​പ കൈ​ക്കൂ​ലി​യാ​യി വാ​ങ്ങു​ക​യാ​യി​രു​ന്നു. ഷി​ബു കു​മാ​റി​ന്‍റെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച മുണ്ടക്കയം, ചെളിക്കുഴി സ്വദേശി സു​ദീ​പി​നേ​യും വി​ജി​ല​ന്‍​സ് പി​ടി​കൂ​ടി.

സി.ഐ.യുടെ. ക്വാര്‍ട്ടേഴസില്‍വച്ച്‌ വിജിലന്‍സ് സംഘം തിങ്കളാഴ്ച രാത്രി 7.30 ഓടെ അറസ്റ്റ് ചെയ്തത്.

ഇളങ്കാട് വയലില്‍ ജസ്റ്റിന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കുടുംബ വഴക്കിനെ തുടര്‍ന്ന് പിതാവ് വര്‍ക്കി നല്‍കിയ മൊഴിയെ തുടര്‍ന്ന് എടുത്ത കേസ് ഒത്തു തീര്‍ക്കാന്‍ ജസ്റ്റിനോട് സി.ഐ. ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപെട്ടു. ഇതിന്‍്റെ ആദ്യ ഘട്ടമായി 50000 രൂപ നല്‍കിയപ്പോഴായിരുന്നു അറസ്റ്റ്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com