മാനസിക പ്രശ്‌നമുള്ള അമ്മ മകനെ കുത്തിക്കൊന്നു
Crime

മാനസിക പ്രശ്‌നമുള്ള അമ്മ മകനെ കുത്തിക്കൊന്നു

കൊല്ലപ്പെട്ടത്​ എപ്പോഴാണെന്ന്​ വ്യക്തമല്ല. കുട്ടിയുടെ കഴുത്തിനാണ്​ കുത്തേറ്റത്​

By News Desk

Published on :

പാലക്കാട്: മണ്ണാര്‍ക്കാട് ഭീമനാട് മാനസികാസ്വസ്ഥതയുള്ള അമ്മ ഏഴ് വയസ്സുകാരൻ മകനെ കുത്തിക്കൊന്നു. കൊല്ലപ്പെട്ടത്​ എപ്പോഴാണെന്ന്​ വ്യക്തമല്ല. കുട്ടിയുടെ കഴുത്തിനാണ്​ കുത്തേറ്റത്​. ഒമ്ബത്​ മാസം പ്രായമുള്ള കുഞ്ഞ് വീടിന് പുറത്തിരുന്ന്​ കരയുന്നതുകണ്ട് അയല്‍ക്കാര്‍ എത്തി കുഞ്ഞിനെ എടുത്ത്​ വീടിനകത്തേക്ക്​ കയറിയപ്പോഴാണ്​ ഏഴ് വയസ്സുകാരനെ മരിച്ചനിലയില്‍ കണ്ടത്.

കുട്ടിയുടെ അമ്മക്ക്​ മാനസികപ്രശ്നമുണ്ടായിരുന്നുവെന്ന്​ പോലീസ് പറഞ്ഞു. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നുവെന്നും കുറച്ചുകാലമായി വലിയ പ്രശ്നങ്ങളില്ലായിരുന്നുവെന്നും പോലീസ് പറയുന്നു.

എറണാകുളത്താണ്​​ കുട്ടിയുടെ അച്ഛന്‍ ജോലി ചെയ്യുന്നത്​. ഇദ്ദേഹത്തെ വിവരമറിയിച്ചിട്ടുണ്ട്​. കുട്ടിയുടെ മൃതദേഹം മണ്ണാര്‍കാട്​ താലൂക്ക്​ ആശുപത്രിയിലേക്ക്​ മാറ്റും.

Anweshanam
www.anweshanam.com