മകനെ ലൈം​ഗികമായി പീഡിപ്പിച്ചു; അമ്മ പോക്സോ പ്രകാരം അറസ്റ്റില്‍

തിരുവനന്തപുരം കടയ്ക്കാവൂരിലാണ് സംഭവം
മകനെ ലൈം​ഗികമായി പീഡിപ്പിച്ചു; അമ്മ പോക്സോ പ്രകാരം അറസ്റ്റില്‍

തിരുവനന്തപുരം: മകനെ പീഡിപ്പിച്ച കേസില്‍ അമ്മ പോക്സോ പ്രകാരം അറസ്റ്റില്‍. തിരുവനന്തപുരം കടയ്ക്കാവൂരിലാണ് സംഭവം. വക്കം സ്വദേശിയായ യുവതിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

പതിനാല് വയസുകാരനായ മകനെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. ഇവര്‍ ഇപ്പോള്‍ റിമാന്റിലാണ്.

കുട്ടിയുടെ അച്ഛൻ ചൈൽഡ് ലൈനിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

ചൈൽഡ് വെൽഫെയർ കമ്മിറ്റി നൽകിയ പരാതിയിൽ ആണ് അറസ്റ്റ്. സംസ്ഥാനത്ത് ആദ്യമായാണ് പോക്സോ കേസിൽ പീഡിപ്പിക്കപ്പെട്ട കുട്ടിയുടെ അമ്മ തന്നെ അറസ്റ്റിലാകുന്നത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com