പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ പീഡിപ്പിച്ച നാൽപ്പതുകാരൻ അറസ്റ്റിൽ

ജനുവരി മാസത്തിലായിരുന്നു പീഡനം .മൊബൈൽഫോണിൽ കുട്ടികളെ അശ്ലീല വീഡിയോകൾ കാണിച്ച് പീഡിപ്പിച്ചെന്നാണ് പരാതി .
പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ പീഡിപ്പിച്ച നാൽപ്പതുകാരൻ  അറസ്റ്റിൽ

മലമ്പുഴ: പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ഇവരുടെ അമ്മയുടെ സുഹൃത്തായിരുന്ന നാൽപ്പതുകാരനെ മലമ്പുഴ പോലീസ് അറസ്റ്റ് ചെയ്തു .

പുതുപ്പരിയാരം നൊട്ടംപാറ രാഹുൽ നിവാസിൽ പി.സി. രമേഷിനെയാണ് (40) പോക്‌സോ നിയമം ചുമത്തി അറസ്റ്റ് ചെയ്തത് .പെൺസുഹൃത്തിന്റെ വാടകവീട്ടിൽ, അവരുടെ പതിന്നാലും പന്ത്രണ്ടും വയസ്സുള്ള പെൺകുട്ടികളെ പ്രതി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് കേസ് .

ജനുവരി മാസത്തിലായിരുന്നു പീഡനം .മൊബൈൽഫോണിൽ കുട്ടികളെ അശ്ലീല വീഡിയോകൾ കാണിച്ച് പീഡിപ്പിച്ചെന്നാണ് പരാതി .ഒരു പൊതു പ്രവർത്തകയോട് കുട്ടികൾ സംഭവം പറഞ്ഞിരുന്നു .പ്രതിയെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com