പൊലീസ് സ്റ്റേഷനിൽ പരാതിക്കാരിയുടെ മുന്നിൽ സ്വയംഭോഗം
Crime

പൊലീസ് സ്റ്റേഷനിൽ പരാതിക്കാരിയുടെ മുന്നിൽ സ്വയംഭോഗം

പരാതിയെ തുടർന്ന് ഈ പൊലീസ് ഓഫീസർ ഒളിവിലാണെന്ന് ഡിഎൻഎ റിപ്പോർട്ട്

By News Desk

Published on :

ഉത്തർപ്രദേശ്: പൊലിസ് സ്റ്റേഷനിൽ പരാതിക്കാരിയുടെ മുന്നിൽ സ്വയംഭോഗം ചെയ്ത പൊലിസ് ഓഫിസർ ഒളിവിൽ. സ്വയംഭോഗം ചെയ്യുന്ന പൊലിസ് ഓഫിസുറുടെ ദൃശ്യം ക്യാമറയിൽ പകർത്തപ്പെട്ടിരുന്നു. ഉത്തർപ്രദേശ് ദേരിയ ജില്ലയിലെ ഭട്നി പൊലിസ് സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) ഭിഷ്ം പാൽ സിംഗാണ് പോലീസ് സ്റ്റേഷനിലെത്തിയ പരാതിക്കാരിയുടെ മുന്നിൽ സ്വയംഭോഗം ചെയ്തത്. പരാതിയെ തുടർന്ന് ഈ പൊലീസ് ഓഫീസർ ഒളിവിലാണെന്ന് ഡിഎൻഎ റിപ്പോർട്ട് ചെയ്യുന്നു.

സ്വയംഭോഗം ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലാണ്. ഭൂമി തർക്കവുമായി ബന്ധപ്പെട്ട പരാതിയുമായി ജൂൺ 22 നാണ് അമ്മയുo മകളും സ്റ്റേഷനിലെത്തുന്നത്. മകളാണ് തൻ്റെ മൊബൈൽ ഫോണിൽ തങ്ങൾക്ക് മുന്നിൽ വച്ച് സ്വയംഭോഗം ചെയ്യുന്ന പൊലീസുക്കാരൻ്റെ വീഡിയോ പകർത്തിയത്.

ഭൂമി തർക്കത്തെക്കുറിച്ചുള്ള പരാതിയിൽ നടപടിയെടുക്കുന്നതിൽ കാലതാമസം വരുത്തിയ പൊലീസ് ഓഫീസർ പല ആവൃത്തി തങ്ങളോട് പൊലിസ് സ്റ്റേഷനിലെത്താൻ ആവശ്യപ്പെട്ടു - പരാതിക്കാരി മാധ്യമങ്ങളോട് പറഞ്ഞു.

"പല പ്രാവശ്യം സ്റ്റേഷനിൽ വരുത്തിച്ച തങ്ങൾക്ക് മുന്നിൽ വച്ച് രണ്ട് തവണയത് ആവൃത്തിച്ചു. ഇതേതുടർന്നാണ് ഞാനത് ഫോണിൽ റെക്കോർഡു ചെയ്തത്. ഇതാണ് പൊലിസിന്റെ പെരുമാറ്റമെങ്കിൽ, ക്രമസമാധാനം എങ്ങനെയായിരിക്കും പരിപാലിക്കപ്പെടുക", പരാതിക്കാരി എഎൻഐയോട് വിശദീകരിച്ചു. പരാതിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലിസുക്കാരനെ സസ്‌പെൻ്റ്

ചെയ്തതായും ദേരിയ പൊലിസ് മേധാവി മാധ്യമങ്ങളെ അറിയിച്ചു. ഒളിവിൽപോയ പൊലിസു ഓഫിസറുടെ അറസ്റ്റിലേക്ക് നയിക്കുന്ന വിവരങ്ങൾക്ക് ജില്ലാ പൊലിസ് പ്രതിഫലം പ്രഖ്യാപിച്ചു.

25,000 രൂപയാണ് പാരിതോഷികം - പൊലിസ് സൂപ്രണ്ട് ശ്രീപതി മിശ്ര പറഞ്ഞു.

Anweshanam
www.anweshanam.com