താമരശ്ശേരിയിൽ വാഹന പരിശോധനക്കിടെ കഞ്ചാവ് പിടികൂടി
Crime

താമരശ്ശേരിയിൽ വാഹന പരിശോധനക്കിടെ കഞ്ചാവ് പിടികൂടി

528 ഗ്രാം കഞ്ചാവാണ് കാറില്‍ നിന്നും കണ്ടെടുത്തത്

News Desk

News Desk

കോഴിക്കോട്: വാഹന പരിശോധനക്കിടയിൽ കാറില്‍ കടത്തുകയായിരുന്ന കഞ്ചാവ് താമരശ്ശേരി പൊലിസ് പിടികൂടി. കാറില്‍ ഉണ്ടായിരുന്ന കൊടുവള്ളി ചുണ്ടപ്പുറം സ്വദേശി അഷ്‌റഫലി, വേനപ്പാറ പെരുവില്ലി നെച്ചൂളി മുസ്താഖ്, പടനിലം ചക്കാലക്കല്‍ റമീസ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. 528 ഗ്രാം കഞ്ചാവാണ് കാറില്‍ നിന്നും കണ്ടെടുത്തത്.

കാറില്‍ അടിവാരം ഭാഗത്ത് നിന്നും താമരശ്ശേരി ഭാഗത്തേക്ക് കൊണ്ടുപോവുകയായിരുന്ന കഞ്ചാവ് എലിക്കാട് മണിയംകുഴിയില്‍ വെച്ച്‌ പൊലീസ് പിടികൂടിയത്. താമരശ്ശേരി എസ്.ഐ സനല്‍രാജ്, സുരേഷ്, എ.എസ്.ഐ യൂസഫലി, സീനിയര്‍ സിപിഒ മാരായ മോഹനന്‍, ലിനീഷ്, സൂരജ്, സിപിഒ മാരായ മണിലാല്‍, രതീഷ്, സുബിന്‍ എന്നിവര്‍ ചേര്‍ന്നാണ് കഞ്ചാവ് പിടികൂടിയത്.

Anweshanam
www.anweshanam.com