കോ​ട്ട​യ​ത്ത് അ​മ്മ​യെ മ​ക​ന്‍ വെട്ടിക്കൊലപ്പെടുത്തി; പിതാവിന് ഗുരുതരപരിക്ക്; പ്ര​തി അ​റ​സ്റ്റി​ല്‍

സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ബിജുവിന്റെ ആക്രമണം
കോ​ട്ട​യ​ത്ത് അ​മ്മ​യെ മ​ക​ന്‍ വെട്ടിക്കൊലപ്പെടുത്തി; പിതാവിന് ഗുരുതരപരിക്ക്; പ്ര​തി അ​റ​സ്റ്റി​ല്‍

കോ​ട്ട​യം: മ​ദ്യ​ല​ഹ​രി​യി​ല്‍ മ​ക​ന്‍ അ​മ്മ​യെ വെ​ട്ടി​ക്കൊ​ന്നു. കോ​ട്ട​യം തി​രു​വാ​തു​ക്ക​ല്‍ പ​തി​നാ​റി​ല്‍​ചി​റ കാ​ര്‍​ത്തി​ക​യി​ല്‍ സുജാത(72)യാണ് മ​രി​ച്ച​ത്. മ​ക​ന്‍ ബിജുവിനെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ബിജുവിനെ ത​ട​യാ​ന്‍ എ​ത്തി​യ പി​താ​വി​നും പ​രി​ക്കേ​റ്റു. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ബിജുവിന്റെ ആക്രമണം.

ആക്രമണത്തില്‍നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച അച്ഛന്‍ തമ്പി(74)യെ ബിജു ചുറ്റിക കൊണ്ട് പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഇത് കണ്ട് ഓടിയെത്തിയ അയല്‍വാസിയാണ് വിവരം മറ്റുള്ളവരെ അറിയിച്ചത്.

പരിക്കേറ്റ സുജാതയെയും തമ്പിയേയും നാട്ടുകാരാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് സുജാത മരിച്ചത്. സുജാതയുടെ മൃതദേഹത്തില്‍ വെട്ടുകത്തി കൊണ്ടുള്ള മുറിവും തലയില്‍ നീരുമുണ്ടെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

No stories found.
Anweshanam അന്വേഷണം
www.anweshanam.com