പത്തുവയസ്സുകാരനെ പീഡിപ്പിച്ച കേസ്; മദ്രസ അധ്യാപകൻ അറസ്റ്റിൽ

ആലുവ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു
പത്തുവയസ്സുകാരനെ പീഡിപ്പിച്ച കേസ്; മദ്രസ അധ്യാപകൻ അറസ്റ്റിൽ

കൊച്ചി: എറണാകുളം ആലുവയില്‍ 10 വയസുള്ള ആൺകുട്ടിയെ പീഡിപ്പിച്ച മദ്രസ അധ്യാപകനെ ആലുവ വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു.

മണ്ണാർക്കാട് അമ്പഴക്കോട് കോൽക്കളത്തിൽ വീട്ടിൽ ഹുസൈൻ അഷറഫ് (41) നെയാണ് സബ് ഇൻസ്പെക്ടർ എം.എസ് ഫൈസലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. പത്തുവയസ്സുള്ള ആൺകുട്ടിയെയാണ് ഹുസൈൻ പീഡനത്തിനിരയാക്കിയത്.

കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നിയതോടെ കൗണ്‍സിലിംഗിന് വിധേയമാക്കിയിരുന്നു. അപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്.

ആലുവ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related Stories

Anweshanam
www.anweshanam.com