5000 രൂപ കൈക്കൂലി; മുൻ സബ്​ രജിസ്​​ട്രാറിന്​ ഏഴുവർഷം കഠിനതടവും 5,05000 പിഴയും
Crime

5000 രൂപ കൈക്കൂലി; മുൻ സബ്​ രജിസ്​​ട്രാറിന്​ ഏഴുവർഷം കഠിനതടവും 5,05000 പിഴയും

കൈക്കൂലി കേസില്‍ സര്‍ക്കാര്‍ സര്‍വീസിലുള്ള ഒരാള്‍ക്ക്‌ അടുത്തകാലത്ത് ലഭിക്കുന്ന ഏറ്റവും വലിയ ശിക്ഷയാണിത്

By Sreehari

Published on :

കോഴിക്കോട്: അയ്യായിരം രൂപ കൈക്കൂലി വാങ്ങിയ കേസില്‍ ചേവായൂര്‍ മുന്‍ സബ് രജിസ്ട്രാര്‍ കൊയിലാണ്ടി എടക്കുളം പി.കെ ബീനയ്ക്ക് ഏഴ് വര്‍ഷം കഠിന തടവും അഞ്ച് ലക്ഷത്തി അയ്യായിരം രൂപ പിഴയും വിധിച്ചു. കോഴിക്കോട് വിജിലന്‍സ് പ്രത്യേക കോടതി ജഡ്ജി കെ.വി ജയകുമാറിന്റേതാണ് അപൂര്‍വമായ വിധി. കൈക്കൂലി കേസില്‍ സര്‍ക്കാര്‍ സര്‍വീസിലുള്ള ഒരാള്‍ക്ക്‌ അടുത്തകാലത്ത് ലഭിക്കുന്ന ഏറ്റവും വലിയ ശിക്ഷയാണിത്. പിഴയടച്ചില്ലെങ്കില്‍ ഏഴ് മാസം കൂടി ജയില്‍ അനുഭവിക്കേണ്ടിവരും.

2014 ഫെബ്രുവരി 22ന്​ ആധാരം എഴുത്തുകാരനായ പി. ഭാസ്​കരനോട്​ രജിസ്​ട്രേഷൻ പൂർത്തിയാക്കാൻ 5000 രൂപ ആവശ്യപ്പെടുകയായിരുന്നു. ആധാരം റദ്ദാക്കുമെന്ന ഭീഷണിയും മുഴക്കിയിരുന്നു. പകുതി പണം വാങ്ങുകയും ചെയ്​തു. ഭാസ്​കരൻ വിജിലൻസിൽ പരാതിനൽകുകയായിരുന്നു. വിജിലൻസി​​െൻറ നിർദേശപ്രകാരം പ്രത്യേകം നോട്ടുമായെത്തിയശേഷം ബീനക്ക്​ പണം കൈമാറുന്നതിനിടെ അറസ്​റ്റ്​ ചെയ്യുകയായിരുന്നു. ബാക്കിയുള്ള പണവും കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് വിചാരണയ്ക്ക് ശേഷം ഇന്ന് വിധി പറഞ്ഞത്.

2013 ഒ​ക്ടോ​ബ​ര്‍ 22ന് ​ഇ​വ​രു​ടെ പേ​രി​ല്‍ ഒ​രു കോ​ടി​യോ​ളം രൂ​പ വി​ല​വ​രു​ന്ന വീ​ട് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​താ​യും വി​ജി​ല​ന്‍​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. നി​ല​വി​ല്‍ അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്ബാ​ദ​ന​ത്തി​ന് ബീ​ന​യ്ക്കെ​തി​രെ വി​ജി​ല​ന്‍​സ് കേ​സു​ണ്ട്.

ഇന്ന് കോടതിയിലെത്തിയ ഇവര്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ തലകറങ്ങി വീണ് തനിക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടെന്നും ശിക്ഷായിളവ് നല്‍കണമെന്നും ആവശ്യപ്പെട്ടുവെങ്കിലും ഇതൊന്നും വിധിയെ ബാധിക്കില്ലെന്ന് മജിസ്‌ട്രേറ്റ് വ്യക്തമാക്കി.

കണ്ണൂർ ജില്ല ജയിലിലേക്ക്​ ഇവരെ കൊണ്ടുപോകും. ​കോവിഡ്​ കാലമായതിനാൽ പ്രത്യേക നിരീക്ഷണം പൂർത്തിയാക്കിയ ശേഷമായിരിക്കും ജയിലിൽ എത്തിക്കുക.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കാണ് ഇവരെ കൊണ്ടുപോവുന്നതെങ്കിലും കോവിഡ് കാലമായതിനാല്‍ പ്രത്യേക നിരീക്ഷണം പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും കൊണ്ടുപോവുക. നിലവില്‍ ജില്ലാ രജിസ്ട്രാര്‍ ഓഫീസില്‍ ചിട്ടി ഓഫീസറായി ജോലി ചെയ്യുകയാണ് പി.കെ ബീന.

Anweshanam
www.anweshanam.com