അടിപിടിക്കിടെ പിതാവിന്റെ തലക്കടിച്ചു; തൊട്ടടുത്ത ദിവസം പിതാവ് മരിച്ചു; മകൻ അറസ്റ്റിൽ

അടിപിടിക്കിടെ പിതാവിന്റെ തലക്കടിച്ചു; തൊട്ടടുത്ത ദിവസം പിതാവ് മരിച്ചു; മകൻ അറസ്റ്റിൽ

കോട്ടയം: അടിപിടിക്കിടെ പിതാവിന്റെ തലയ്ക്കടിക്കുകയും പിറ്റേന്ന് കുഴഞ്ഞുവീണു മരിക്കുകയും ചെയ്ത സംഭവത്തില്‍ മകന്‍ അറസ്റ്റില്‍. കോട്ടയം ഈരാറ്റുപേട്ട കടുവാമൂഴിയില്‍ ഷെരീഫിന്റെ മരണമാണ് കൊലപാതകമാണെന്നു പൊലീസ് കണ്ടെത്തിയത്. സംഭവത്തില്‍ മകന്‍ ഷെഫീക്കിനെ പൊലീസ് അറസ്റ്റു ചെയ്തു.

വ്യാഴാഴ്ച രാത്രി ഷെരീഫുമായുണ്ടായ അടിപിടിയില്‍ പിതാവിനെ തല്ലിയതായി ഷെഫീഖ് സമ്മതിച്ചു. അടിപിടിയില്‍ ഷെരീഫിന് തലയ്ക്കും വയറ്റിലും പരിക്കേറ്റിരുന്നു. വെള്ളിയാഴ്ച രാവിലെ എഴുന്നേറ്റു കാപ്പി കുടിച്ച ഉടനെ ഷെരീഫ് കുഴഞ്ഞു വീഴുകയായിരുന്നു.

തുടര്‍ന്ന് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് കൊണ്ടുപോയിരുന്നു. റിപ്പോര്‍ട്ട് കിട്ടിയതോടെയാണ് കൊലപാതകം സ്ഥിരീകരിച്ചത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തു.

സഫിയയാണു ഷെരീഫിന്റെ ഭാര്യ. മറ്റു മക്കള്‍: ഷെറീന, ഷെമീന. മരുമക്കള്‍: ജലീല്‍, സലിം.

Related Stories

Anweshanam അന്വേഷണം
www.anweshanam.com